ട്രെയിനപകടദൃശ്യം | Photo : AFP, വീരേന്ദർ സെവാഗ് | Photo : PTI
ന്യൂഡല്‍ഹി: ഒഡിഷ ട്രെയിനപകടത്തില്‍ രക്ഷിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് സൗജന്യവിദ്യാഭ്യാസത്തിന് അവസരമൊരുക്കുമെന്ന് ഇതിഹാസ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. ഗുരുഗ്രാമിലെ സെവാഗ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ കുട്ടികള്‍ക്ക് പഠനത്തിനായി സൗകര്യമൊരുക്കുമെന്ന് താരം അറിയിച്ചു. ട്വിറ്ററിലൂടെയാണ് സെവാഗ് ഇക്കാര്യം അറിയിച്ചത്.
ഏറ്റവും സങ്കടകരമായ ഈ അവസരത്തില്‍ എനിക്ക് ചെയ്യാനാകുന്നത് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ മക്കളുടെ വിദ്യാഭ്യാസകാര്യമെങ്കിലും ഏറ്റെടുക്കുകയാണ് ആ കുട്ടികള്‍ക്ക് സെവാഗ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ താമസിച്ച് പഠിക്കാനുള്ള സൗകര്യം ഒരുക്കുന്നതാണ്. സെവാഗ് ട്വിറ്ററില്‍ കുറിച്ചു. ട്രെയിനപകടത്തിന്റെ ചിത്രമുള്‍പ്പെടെയാണ് സെവാഗ് ട്വീറ്റ് ചെയ്തിട്ടുള്ളത്.
ട്രെയിനപകടത്തില്‍ മരിച്ചവരുടെ കുട്ടികള്‍ക്ക് സൗജന്യവിദ്യാഭ്യാസത്തിന് അവസരമൊരുക്കുമെന്ന് അദാനി ഗ്രൂപ്പും പ്രഖ്യാപിച്ചിരുന്നു.
Content Highlights: Virender Sehwag, Odisha Train Accident


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..