ബോധോദയം ഉണ്ടാകുമെന്ന് ഉപദേശം; ആറടി താഴ്ചയില്‍ സ്വയംമൂടിയ ആളെ പോലീസ് രക്ഷപ്പെടുത്തി


ഫോട്ടോ:ട്വിറ്റർ

ന്യൂഡല്‍ഹി: നവരാത്രിക്ക് മുന്നെ ഒരു ദിവസം 'സമാധി'യെടുത്താല്‍ ബോധോദയം ലഭിക്കുമെന്ന പുരോഹിതന്റെ ഉപദേശം കേട്ട് ആറടി താഴ്ചയുള്ള കുഴിയില്‍ സ്വയംമൂടിയ ആളെ പോലീസ് രക്ഷപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലെ താജ്പുരിലാണ് സംഭവം.

ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.താജ്പുര്‍ വില്ലേജിലെ താമസക്കാരനായ ശുഭാം ഗോസ്വാമിയാണ് 'സമാധി'യെടുത്തത്. പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പുരോഹിതന്‍മാര്‍ യുവാവിനെ ഒരു ദിവസം കുഴിയില്‍ കഴിയാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ആറടി താഴ്ചയിലുള്ള കുഴിയെടുത്ത് അതിനുള്ളില്‍ കിടന്ന് മുകളില്‍ മുളവടി നിരത്തി വെച്ച് അതിന് മുകളില്‍ ഷീറ്റ് വിരിച്ചാണ് കുഴിക്ക് മുകളില്‍ മണ്ണിട്ടത്.ഇത് സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചതോടെ ഉടന്‍ സ്ഥലത്തെത്തുകയും ഇയാളെ രക്ഷിക്കുകയുമായിരുന്നു. ശുഭാം ഗോസ്വാമിയേയും ഇയാളെ സമാധിക്ക് പ്രേരിപ്പിച്ച മറ്റ് മൂന്ന് പുരോഹിതരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവം ശ്രദ്ധയില്‍പ്പെട്ട സ്ഥലത്തെ താമസക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. രക്ഷപ്പെടുത്തിയ ശേഷം പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പുരോഹിതരുടെ പങ്കിനെ കുറിച്ച് ഇയാള്‍ വെളിപ്പെടുത്തിയത്. അറസ്റ്റ് ചെയ്യപ്പെട്ട ശുഭാമിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Content Highlights: Viral Video: UP Cops Rescue Man Taking 'Samadhi', Buried 6 Feet Under


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented