സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യത്തിൽ നിന്ന് | Photo: twitter/ Nandini Idnani
ലഖ്നൗ (യു.പി): ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിയെക്കൊണ്ട് കൈ മസാജ് ചെയ്യിച്ച അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു. വീഡിയോ സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അധ്യാപിക ഊര്‍മിള സിങ്ങിനെതിരെ നടപടി സ്വീകരിച്ചത്. ഉത്തര്‍പ്രദേശ് ഹര്‍ദോയി പൊഖാരിയിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ അധ്യാപികയാണ് ഊര്‍മിള സിങ്.
ക്ലാസ് മുറിയില്‍ കസേരയിലിരിക്കുന്ന ടീച്ചറിന്റെ സമീപത്ത് നിന്നുകൊണ്ടാണ് ആണ്‍കുട്ടി ടീച്ചറിന്റെ കൈ തടവുന്നത്. ആരാണ് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതെന്ന് വ്യക്തമല്ല. കൈ തടവുന്നതിനിടെ ക്ലാസ്സിലെ മറ്റുള്ള കുട്ടികളോട് ടീച്ചര്‍ ഉറക്കെ സംസാരിക്കുന്നതും മറ്റൊരു കൈകൊണ്ട് കുപ്പിയിലെ വെള്ളമെടുത്ത് കുടിക്കുന്നതും വീഡിയോയില്‍ കാണാം.
സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് വിപി സിങ്ങ് നിര്‍ദേശിച്ചു. അന്വേഷണവിധേയമായാണ് ഇപ്പോള്‍ താല്‍ക്കാലികമായി ടീച്ചര്‍ക്കെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..