പ്രചരിക്കുന്ന വീഡിയോയിലെ ദൃശ്യം | Photo: Screengrab/ twitter.com/HindustanUPBH
പട്‌ന: ബിഹാറില്‍ അഴുക്കുചാലില്‍ കെട്ടുകണക്കിന് പണം ഒഴുകിനടക്കുന്നു എന്ന തരത്തില്‍ വീഡിയോ പ്രചരിക്കുന്നു. മാലിന്യക്കൂമ്പാരങ്ങളില്‍ക്കിടയില്‍ ഒഴുകിനീങ്ങുന്ന നോട്ടുകള്‍ ആളുകള്‍ കൂട്ടത്തോടെയെത്തി എടുത്തുകൊണ്ടു പോവുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ വീഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ബിഹാര്‍ തലസ്ഥാനമായ പട്‌നയ്ക്ക് സമീപം സസാറാമിലാണ് സംഭവം. നൂറിന്റെയും ഇരുന്നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകെട്ടുകള്‍ കനാലിലൂടെ ഒഴുകിനടക്കുന്നതും ഒരു കൂട്ടം ആളുകള്‍ മാലിന്യം വകവെയ്ക്കാതെ കനാലിലിറങ്ങി പണം എടുത്തു നീങ്ങുന്നതുമാണ് വീഡിയോയില്‍.
അഴുക്കുചാലില്‍ പണം കണ്ടെത്തി എന്ന വിവരം നേരത്തെ പോലീസിനു ലഭിച്ചിരുന്നു. എന്നാല്‍ സംഭവസ്ഥലത്തെത്തി. പോലീസ് നാലു മണിക്കൂറോളം തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല. പോലീസ് മടങ്ങിയതിനു പിന്നാലെ കനാലിലെത്തിയ ആളുകള്‍ക്ക് പണം ലഭിക്കുകയായിരുന്ന എന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടുമില്ല.
Content Highlights: viral video bundles of currency notes found in drain in bihar


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..