Photo : Twitter/ @TravelingBharat
ഉത്തരാഖണ്ഡിലെ ഒരു നദിയുടെ ചിത്രം സാമൂഹികമാധ്യമഉപയോക്താക്കളുടെ മനം കവര്‍ന്ന് വൈറലാകുന്നു. ദേവപ്രയാഗില്‍ ഭാഗീരഥി നദിയുമായി അളകനന്ദ നദി കൂടിച്ചേരുന്നിടത്തിന് തൊട്ടുമുമ്പുള്ള അതിമനോഹരമായ ചിത്രമാണ് ശ്രദ്ധ നേടുന്നത്. മലയിടുക്കള്‍ക്കിടയിലൂടെ നീലവര്‍ണത്തില്‍ നേരിയ ജലപ്രവാഹത്തിന്റെ ചിത്രം വിദൂരത്ത് നിന്ന് ഡ്രോണുപയോഗിച്ച് പകര്‍ത്തിയതാണ്. 'പിക് ഓഫ് ദ ഡേ' എന്ന ഹാഷ് ടാഗോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ആസാദി കാ അമൃത് മഹോത്സവ് ട്വിറ്റര്‍ അക്കൗണ്ടിലും മറ്റ് സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിലും ചിത്രം പ്രചരിച്ചത്.
ഒരു പുഴയൊഴുകുന്ന പോലെ...അളകനന്ദ നദിയുടെ ശുദ്ധവും സുന്ദരവുമായ ചിത്രം. അമൃത് മഹോത്സവ് കൂവില്‍ കുറിച്ചു. വ്യവസായ പ്രമുഖന് ആനന്ദ മഹീന്ദ്ര ഉള്‍പ്പെടെ പലരും ചിത്രം ഷെയര്‍ ചെയ്തു. മനോഹരമായ ക്ലിക്ക്'' എന്നാണ് ചിത്രത്തിന് ഏറ്റവുമധികം ലഭിച്ച കമന്റ്. ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കാവുന്ന ഈയിടം അടുത്തിടെ സന്ദര്‍ശിച്ചതായും ഏറെ മനസമാധാനം ലഭിച്ചതായും ഒരാള്‍ പ്രതികരിച്ചു. മറ്റുചിലര്‍ തങ്ങളുടെ കൈവശമുള്ള അളകനന്ദ നദിയുടെ ചിത്രങ്ങള്‍ കമന്റായി ഷെയര്‍ ചെയ്തു.
Content Highlights: Viral Photo, Alaknanda River, Uttarakhand
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..