നേതാക്കള്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്ന സ്ഥലങ്ങളില്‍ പോകേണ്ടതില്ല- ശരദ് പവാർ


ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഉപമുഖ്യമന്ത്രി അജിത് പവാര്‍, പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരെ ഉദ്ദേശിച്ചാണ് പവാറിന്റെ പ്രതികരണം.

ശരദ് പവാർ | Photo: ANI

മുംബൈ: കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നാശം വിതച്ച മഹാരാഷ്ട്രയിലെ ദുരിത ബാധിത പ്രദേശങ്ങള്‍ രാഷ്ട്രീയ നേതാക്കള്‍ സന്ദര്‍ശിക്കേണ്ടതില്ലെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. രക്ഷാപ്രവര്‍ത്തനം നടക്കുന്ന സ്ഥലങ്ങള്‍ നേതാക്കള്‍ സന്ദര്‍ശിക്കുന്നത് അത്തരം പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനെയാണ് ബാധിക്കുകയെന്നും പവാര്‍ പറഞ്ഞു.

ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഉപമുഖ്യമന്ത്രി അജിത് പവാര്‍, പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരെ ഉദ്ദേശിച്ചാണ് പവാറിന്റെ പ്രതികരണം. എന്നാല്‍ ഇവരുടെ സന്ദര്‍ശനത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ അല്ല താന്‍ ചെയ്തതെന്നാണ് പവാര്‍ പറയുന്നത്.

അവര്‍ സന്ദര്‍ശനം നടത്തിയതില്‍ തനിക്ക് എതിര്‍പ്പൊന്നും ഇല്ലെന്നും എന്നാല്‍ തന്റെ അനുഭവത്തില്‍ വി.ഐ.പികള്‍ ഇത്തരം മേഖലകള്‍ സന്ദര്‍ശിക്കുമ്പോള്‍ സുരക്ഷയ്ക്കും മറ്റുമായി വലിയ സേനയുടെ ആവശ്യം വരുന്നുവെന്നും അത് മുന്‍നിര്‍ത്തിയാണ് അഭിപ്രായം പറഞ്ഞതെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.

രക്ഷാപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത ആളുകള്‍ അത്തരം സന്ദര്‍ശനം ഒഴിവാക്കുന്നതാണ് നല്ലതെന്നത് തന്റെ മാത്രം അഭിപ്രായമാണെന്നും പവാര്‍ പറഞ്ഞു. പവാറിന്റെ പാര്‍ട്ടി കൂടി ഉള്‍പ്പെടുന്ന സഖ്യകക്ഷിയിലെ ഭിന്നതയുടെ ഭാഗമാണ് ഈ പ്രസ്താവനയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

അതേസമയം മഴക്കെടുതിയില്‍ മഹാരാഷ്ട്രയിലെ മരണസംഖ്യ 192 ആയി ഉയര്‍ന്നു. ഇന്ന് 28 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇനിയും 25 പേര കൂടി കണ്ടെത്താനുണ്ട്. സംസ്ഥാനത്ത് ഇതുവരെ 2.29 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. പരിക്കേറ്റ് വിവിധ ആശുപത്രികളിലായി 48 പേര്‍ ചികിത്സയിലുണ്ട്.

Content Highlights: VIP`s should stop visiting places ongoing rescue operations says Sharad Pawar

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented