ജി. കിഷൻ റെഡ്ഡി. Photo: ANI
ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം ലക്ഷ്യമാക്കി മനഃപൂര്‍വം ആസൂത്രണം ചെയ്തതാണെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി.
സംഭവത്തെ അപലപിക്കുന്നതായും ഇത്തരം അക്രമങ്ങളെ കേന്ദ്രസര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും കിഷന്‍ റെഡ്ഡി കൂട്ടിച്ചേര്‍ത്തു. ഉത്തരവാദികള്‍ക്കു നേരെ കടുത്ത നടപടികള്‍ സ്വീകരിക്കും. ആഭ്യന്തരവകുപ്പ് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും മന്ത്രി പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയോടെയാണ് വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
പോലീസുകാരന്റെ കൊലപാതത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെയും കല്ലേറും തീവെപ്പും നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ ഡല്‍ഹി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കിഷന്‍ റെഡ്ഡി വ്യക്തമാക്കി.
ഡല്‍ഹിയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ഡല്‍ഹിയില്‍ ക്രമസമാധാന നില നിയന്ത്രണവിധേയമാക്കുകയാണ് സര്‍ക്കാരന്റെ പ്രധാന ഉത്തരവാദിത്തമെന്നും മന്ത്രി പറഞ്ഞു.
content highlights: Violence in North-East Delhi orchestrated with an eye on US President's visit to India-minister
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..