വിനയ് കുമാർ സക്‌സേന| Photo: twitter.com/ani_digital
ന്യൂഡല്‍ഹി: വിനയ് കുമാര്‍ സക്‌സേന ഡല്‍ഹിയുടെ പുതിയ ലെഫ്റ്റനന്റ് ഗവര്‍ണറാകും. വിനയ് കുമാറിനെ ലെഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതിഭവന്‍ പുറപ്പെടുവിച്ചു.
Also Read
2015 ഒക്ടോബര്‍ 27 മുതല്‍ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു വിനയ് സക്‌സേന.
വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് മേയ് 18-ന് അനില്‍ ബൈജാല്‍ രാജിസമര്‍പ്പിച്ചതിന് പിന്നാലെയാണ് വിനയ് കുമാര്‍ രാജ്യതലസ്ഥാനത്തെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തെത്തുന്നത്. സിവില്‍ സര്‍വീസ് മുന്‍ ഉദ്യോഗസ്ഥനായിരുന്ന അനില്‍, 2016-ലായിരുന്നു ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തെത്തിയത്.
Content Highlights: vinai Kumar saxena appointed new lieutenant governor of delhi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..