ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കസ്റ്റഡി പീഡനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പ്രതിഷേധക്കാര്‍ക്കും പരിക്ക്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ബെലിയ ജില്ലയിലാണ് സംഭവം.
കുടുംബ വഴക്കിനെ തുടര്‍ന്ന് പന്ന രാജ്ഭര്‍ എന്ന യുവാവിനെ ബുധനാഴ്ച റസ്രയിലെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു. അവിടെവച്ച് രാജ്ഭറിനെ ക്രൂരമായി മര്ദ്ദിച്ചുവെച്ചും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നുവെന്നും രാജ്ഭറിന്റെ കുടുംബം നല്കിയ പരാതിയിയില്‍ ആരോപിച്ചു.
ഇതിനേത്തുടര്‍ന്ന് ഗ്രാമവാസികള്‍ റോഡില്‍ തടിച്ചുകൂടി പ്രതിഷേധിച്ചു. പോലീസ് പറഞ്ഞിട്ടും പിരിഞ്ഞുപോകാന്‍ വിസമ്മതിച്ച ഗ്രാമീണര്‍ അവര്‍ക്ക് നേരെ കല്ലെറിഞ്ഞു. പോലീസ് സ്റ്റേഷന് തീകൊളുത്തുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് നൂറോളം വരുന്ന പ്രതിഷേധക്കാര്‍ക്ക് നേരേ പോലീസ് ലാത്തി വീശി.
Content Highlights: Villagers, Cops Injured In Clash Over Alleged Custodial Torture In UP
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..