ഉന്നാവോ: മികച്ച ഭാവി ആശംസിച്ചുകൊണ്ടൊരു മരണസര്‍ട്ടിഫിക്കറ്റ്..! എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ഇത്തരമൊരു സംഭവം? കേള്‍ക്കുമ്പോള്‍ ചിരി വരുമെങ്കിലും അത്തരമൊരു സംഭവം നടന്നിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍.
സിര്‍വിയ ഗ്രാമത്തിലെ ലക്ഷ്മി ശങ്കര്‍ എന്നയാളുടെ മരണസര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതിലാണ് വില്ലേജ് അധികാരിക്ക് പിശക് സംഭവിച്ചത്.
ജനുവരി 22നാണ് ലക്ഷ്മി ശങ്കര്‍ അസുഖം ബാധിച്ച് മരിച്ചത്. മരണസര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ അപേക്ഷയുമായി ലക്ഷ്മി ശങ്കറിന്റെ മകന്‍ ബാബുലാല്‍ വില്ലേജ് അധികാരിയെ സമീപിച്ചിരുന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനൊപ്പം മരിച്ചയാളുടെ നല്ല ഭാവിക്കുള്ള ആശംസയും വില്ലേജ് അധികാരി കുറിച്ചു.
സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ക്ഷമചോദിച്ച് വില്ലേജ് ഓഫീസര്‍ രംഗത്തെത്തി. ബാബുലാലിന് പുതിയ സര്‍ട്ടിഫിക്കറ്റും അനുവദിച്ചു.
Content Highlights: Village Head Wishes Bright Future In Death Certificate in Uttar Pradesh