പ്രതിരോധസേനയ്ക്ക് കരുത്തായി വിക്രാന്ത്; സെപ്റ്റംബര്‍ 2-ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും


Photo : Twitter / @NavalJournal

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യത്തെ വിമാനവാഹിനി നാവികക്കപ്പല്‍ വിക്രാന്ത് സെപ്റ്റംബര്‍ രണ്ടിന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. കൊച്ചി കപ്പല്‍ നിര്‍മാണകേന്ദ്രത്തില്‍ പ്രത്യേകമായി സജ്ജീകരിക്കുന്ന വേദിയിലായിരിക്കും ചടങ്ങ്. നാലാംഘട്ട സമുദ്രപരീക്ഷണവും വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ജൂലായ് 28-ന് വിക്രാന്തിനെ നാവികസേനയ്ക്ക് കൈമാറിയിരുന്നു. ഇന്ത്യയുടെ ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍, പ്രതിരോധസേനാ ഉദ്യോഗസ്ഥര്‍, ഷിപ്പിങ് മന്ത്രാലയം ഉദ്യോഗസ്ഥര്‍, കേരളസംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍, മറ്റു വിശിഷ്ടാതിഥികള്‍ തുടങ്ങി 1500-2000 പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

കരുത്തുറ്റ ഇന്ത്യന്‍ നാവികസേനയ്ക്ക് വിക്രാന്ത് വലിയ മുതല്‍ക്കൂട്ടായിരിക്കും. 1971-ലെ ഇന്തോ-പാക് യുദ്ധത്തില്‍ നിര്‍ണായകപങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തിനോടുള്ള ആദരസൂചകമായാണ് പുതിയ കപ്പലിന് വിക്രാന്ത് എന്ന് നാമകരണം ചെയ്തത്. കരുത്തുറ്റത് എന്നാണ് വിക്രാന്ത് എന്ന സംസ്‌കൃതപദത്തിനര്‍ഥം. തദ്ദേശീയമായി നിര്‍മിക്കപ്പെട്ട ഏറ്റവും വലിയ കപ്പല്‍ കൂടിയാണ് വിക്രാന്ത്. നാവികസേനയുടെ ആഭ്യന്തരവിഭാഗമായ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ (ഡിഎന്‍ഡി)യാണ് കപ്പല്‍ രൂപകല്‍പന ചെയ്തത്.2,300-ലധികം കംപാര്‍ട്‌മെന്റുകള്‍ ഉള്ള വിക്രാന്തിന് 1,700 പേരെ വഹിക്കാനാകും. വനിതാ ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക കാബിനുകളും സജ്ജീകരിച്ചിട്ടുണ്ട്. 262 മീറ്റര്‍ നീളവും 62 മീറ്റര്‍ വിസ്താരവും വിക്രാന്തിനുണ്ട്. രണ്ട് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള വിക്രാന്ത് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ 20 യുദ്ധവിമാനങ്ങളും 10 ഹെലികോപ്ടറുകളുമടക്കം മുപ്പതോളം വിമാനങ്ങളെ വഹിക്കാന്‍ ശേഷിയുണ്ടാകും. MiG-29K പോലെയുള്ള യുദ്ധവിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാവുന്ന തരത്തിലാണ് കപ്പലിന്റെ രൂപകല്‍പന. 2023 മധ്യത്തോടെ ഫ്‌ളൈറ്റ് ട്രയലുകള്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

28 നോട്ടിക്കല്‍മൈല്‍ വേഗതയില്‍ വിക്രാന്തിന് സഞ്ചരിക്കാനാകും. 18 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ 7,500 മൈല്‍ ദൂരം സഞ്ചരിക്കാനുമാകും. കൊച്ചി നഗരത്തെ പൂര്‍ണമായും പ്രകാശസജ്ജമാക്കാനുതകുന്ന വിധത്തിലുള്ള എട്ട് പവര്‍ ജനറേറ്ററുകളാണ് വിക്രാന്തിലുള്ളത്. കപ്പലിനുള്ളില്‍ പൂര്‍ണമായും സജ്ജീകരിച്ച ആശുപത്രി സമുച്ചയവുമുണ്ട്. മുങ്ങിക്കപ്പലുകളെ തിരിച്ചറിയുന്നതിനും അതിനനുസൃതമായി അതിവേഗം ഗതി മാറ്റുന്നതിനും വിക്രാന്തിന് സാധിക്കും. കപ്പലിലെ സെന്‍സറുകള്‍, റഡാറുകള്‍, ദിശാനിര്‍ണയ ഉപകരണങ്ങള്‍ എന്നിവയൊക്കെ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിരിക്കുന്നു. 2009-ലാണ് വിക്രാന്തിന്റെ നിര്‍മാണം ആരംഭിച്ചത്.

Content Highlights: Vikrant, To Be Commissioned On September Two, India's 1st Indigenous Aircraft Carrier, IAC Vikrant


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented