ചെന്നൈ: നടന്‍ വിജയ് രാഷ്ട്രീയത്തിലേക്ക് തന്നെ വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് വിജയുടെ പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖര്‍. സൈക്കിളില്‍ വിജയ് പോളിങ് ബൂത്തിലേക്ക് എത്തിയത് ഒരു സാധാരണക്കാരനാണ് എന്ന് ഓര്‍മപ്പെടുത്തുന്നതാണെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

സൈക്കിളില്‍ വിജയ് പോളിങ് ബൂത്തിലേക്ക് എത്തിയത് ഒരു സാധാരണക്കാരനാണ് എന്ന് ഓര്‍മപ്പെടുത്തുന്നതാണ്. അത് പറയാതെ പ്രവര്‍ത്തിച്ചു കാണിക്കുകയായിരുന്നു. വിജയ് രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ ഉടന്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.   

തമിഴ്‌നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികള്‍ക്ക് ബദല്‍ വരേണ്ട സമയമായി. ജനങ്ങള്‍ അത് ആഗ്രഹിക്കുന്നു. വിജയിക്ക് വേണമെങ്കില്‍ ഈ അവസരം ഉപയോഗപ്പെടുത്താം. നോട്ടക്ക് വോട്ട് ചെയ്ത ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണ്. തന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ വരുന്ന തിരഞ്ഞെടുപ്പ് ഫലത്തിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: Vijay is an ordinary man, he should come into politics; Vijay's father SA Chandrasekhar