മന്ത്രിയുടെ വീട്ടിൽ വിജിലൻസ് പരിശോധന നടക്കുന്നു | Screengrab: മാതൃഭൂമി ന്യൂസ്
ചെന്നൈ: അണ്ണാ ഡി.എം.കെ നേതാവും തമിഴ്നാട് മുന്‍ മന്ത്രിയുമായ പി. തങ്കമണിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. തങ്കമണിയുടെ വീട്ടിലും ഓഫീസിലുമാണ് റെയ്ഡ് നടന്നത്. മുന്മന്ത്രിക്കും ഭാര്യക്കും മകനുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തമിഴ്നാട്ടില്‍ അണ്ണാ ഡി.എം.കെ മുന്‍ മന്ത്രിമാരുടെ വീട്ടില്‍ കഴിഞ്ഞ കുറച്ച് കാലമായി നടക്കുന്ന പരിശോധനകളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ തങ്കമണിയുടെ വീട്ടില്‍ നടക്കുന്ന പരിശോധനയും.
കഴിഞ്ഞ സര്‍ക്കാരില്‍ അംഗങ്ങളായിരുന്നവരില്‍ പരിശോധനയ്ക്ക് വിധേയനാകുന്ന അഞ്ചാമത്തെ മന്ത്രിയാണ് തങ്കമണി. അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ചാണ് ബുധനാഴ്ചത്തെ പരിശോധന. തങ്കമണി 4.58 കോടിയുടെ അധിക സ്വത്ത് അനധികൃതമായി സ്വന്തമാക്കിയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മകന്റെ ഭാര്യയുടെ അച്ഛന്റെ പേരിലും ബന്ധുക്കളുടെ പേരിലും അവരെ ബിനാമികളാക്കി കോടിക്കണക്കിന് സ്വത്ത് മുന്‍മന്ത്രി സമ്പാദിച്ചുവെന്നാണ് വിജിലന്‍സ് അന്വേഷണത്തിലെ കണ്ടെത്തല്‍. അതോടൊപ്പം തന്നെ ഞെട്ടിക്കുന്ന മറ്റൊരു വിവരവും മന്ത്രിക്കെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ വിജിലന്‍സ് വ്യക്തമാക്കുന്നു. രാജ്യത്ത് നിയമവിരുദ്ധമായ ക്രിപ്റ്റോ കറന്‍സിയായി വന്‍ നിക്ഷേപങ്ങളും മന്ത്രി നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രാജ്യത്ത് ഒരു സംസ്ഥാനത്തെ മന്ത്രിയായിരുന്ന രാഷ്ട്രീയ നേതാവ് ഇത്തരത്തില്‍ നിയമവിരുദ്ധ നിക്ഷേപം നടത്തിയെന്ന് ഒരു അന്വേഷണ ഏജന്‍സി സ്ഥിരീകരിക്കുന്ന ആദ്യ സംഭവം കൂടിയാണ് ഇത്. മുന്‍ മന്ത്രിയുടെ സേലത്തേയും നാമക്കലിലേയും വീട്ടിലും ഓഫീസുകളിലും ഇപ്പോഴും റെയ്ഡ് പുരോഗമിക്കുകയാണ്.
Content Highlights: Vigilance raid against aidmk leader and former tn minister thankamani
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..