ചെന്നൈ: വനം കൊള്ളക്കാരനായിരുന്ന വീരപ്പന്റെ മകള്‍ വിദ്യാറാണി ബിജെപിയില്‍ ചേര്‍ന്നു. കൃഷ്ണഗിരി ജില്ലയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ബിജെപി നേതാവ് മുരളീധര്‍ റാവുവില്‍നിന്നാണ് വിദ്യാ റാണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മുന്‍കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും വേദിയിലുണ്ടായിരുന്നു. 

വീരപ്പന്റെയും മുത്തുലക്ഷ്മിയുടെയും രണ്ടാമത്തെ മകളായ വിദ്യാറാണി അഭിഭാഷകയും ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകയുമാണ്. വിദ്യാറാണിക്ക് പുറമേ മറ്റ് പാര്‍ട്ടികളില്‍നിന്ന് ബിജെപിയിലേക്കെത്തിയവര്‍ക്കും ചടങ്ങില്‍ പാര്‍ട്ടി അംഗത്വം നല്‍കി. 

രാജ്യത്തിനും ജനങ്ങള്‍ക്കുമായി സേവനം ചെയ്യാനാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന്‌ പാര്‍ട്ടി അംഗത്വം സ്വീകരിച്ചശേഷം വിദ്യാറാണി  പറഞ്ഞു. 

തമിഴ്‌നാട്ടിലെ പ്രത്യേക ദൗത്യസംഘവുമായുള്ള ഏറ്റുമുട്ടലില്‍ 2004 ലാണ് വീരപ്പന്‍ കൊല്ലപ്പെട്ടിരുന്നത്.

content highlights; vidya rani daughter of veerappan joined BJP