മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ് സാമൂഹിക മാധ്യമങ്ങളില്‍ ചൊവ്വാഴ്ച ഷെയര്‍ ചെയ്ത ഒരു വീഡിയോയ്ക്ക് ലഭിച്ചത് സൂപ്പര്‍ പ്രതികരണമാണ്. സെലിബ്രിറ്റികളുടെ പോസ്റ്റുകള്‍ക്ക് സാധാരണയായി നല്ല പ്രതികരണം ലഭിക്കാറുണ്ട്. സേവാഗിന് ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലുമായി 25 ദശലക്ഷത്തോളം ഫോളോവേഴ്‌സാണുള്ളത്. 

ഫോളോവേഴ്‌സിന്റെ എണ്ണം മാത്രമല്ല സേവാഗിന്റെ പോസ്റ്റ് ഹിറ്റാവാന്‍ കാരണം. ആ വീഡിയോയിലെ കൗതുകക്കാഴ്ചയാണ് വീഡിയോ സേവാഗിന്റെ ഫോളേവേഴ്‌സിനിടയില്‍ പ്രിയപ്പെട്ടതാക്കിയാക്കിയത്. പന്ത്രണ്ട് സെക്കന്‍ഡ് മാത്രമുള്ളതാണ് വീഡിയോ. 

വെറുമാരു ആലിംഗനം, അതാണ് വീഡിയോയിലുള്ളത്. എന്നാല്‍ ആലിംഗനം രണ്ട് കുരങ്ങന്മാര്‍ തമ്മിലാണ്. ഒരു വീടിന്റെ വരാന്തയില്‍ ഇരിക്കുകയാണ് ഒരു കുരങ്ങ്. മറ്റൊരു കുരങ്ങ് അതിനടുത്തേക്ക് നടന്നെത്തുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. പിന്നെ ഇരുവരും തമ്മില്‍ ഗാഢാലിംഗനമാണ്. ഇടയ്ക്ക് ഒരു സെക്കന്‍ഡ് പിരിഞ്ഞ ശേഷം അവ വീണ്ടും കെട്ടിപ്പിടിക്കുന്നുണ്ട്. 

എന്തൊരു ആലിംഗനം എന്ന കുറിപ്പോടെയാണ് സേവാഗ് വീഡിയോ പങ്കുവെച്ചത്. ട്വിറ്ററില്‍ മൂന്ന് ലക്ഷത്തിലധികം പേരും ഇന്‍സ്റ്റഗ്രാമില്‍ ആറ് ലക്ഷത്തിലധികം പേരും വീഡിയോ കണ്ടു കഴിഞ്ഞു. ആയിരക്കണക്കിനാളുകളാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തത്. ലോക്ക് ഡൗണിന് ശേഷം ആദ്യമായി കാണുകയാണവര്‍ എന്നതുള്‍പ്പെടെ രസകരമായ കമന്റുകളാണ് വീഡിയോ കണ്ടവര്‍ നല്‍കിയത്. 

 
 
 
 
 
 
 
 
 
 
 
 
 

What a hug ❤️ Laal Deh Laali lase, Aru Dhari Laal Langoor. Vajr Deh Danav Dalan, Jai Jai Jai Kapi Sur !

A post shared by Virender Sehwag (@virendersehwag) on