വിമാനത്തിൽ പുകവലി; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർക്കെതിരെ കേസ്, അന്വേഷണം


Photo: Screengrab/ https://twitter.com/Nitish_nicks

ന്യൂഡൽഹി: വിമാനത്തിനുള്ളിൽ വെച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പുകവലിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.

ജനുവരി 23-ന് ദുബായിൽ നിന്ന് ഡൽഹിയിലെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലായിരുന്നു സംഭവം. ഗുഡ്‌ഗാവ് സ്വദേശിയും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ ബോബി കറ്റാരിയാണ് വിമാനത്തിൽ പുകവലിച്ചത്. ആറ് ലക്ഷത്തോളം ഫോളോവേഴ്സുള്ള ഇയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വേരിഫൈഡ് ആണ്. പുകവലി ദൃശ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഇയാൾക്കെതിരേ പോലീസ് കേസെടുത്തിരുന്നു.

അപകടകരമാം വിധത്തിൽ വിമാനത്തിലെ സീറ്റിൽ കിടന്ന് സിഗരറ്റ്, ലൈറ്റർ ഉപയോഗിച്ച് കത്തിക്കുകയും തുടർന്ന് പുകവലിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. ഇത് വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെടുകയും കേന്ദ്രമന്ത്രി നടപടിയെടുക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു.

സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഇത്തരത്തിലുള്ള അപകടകരമായ സംഭവങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Content Highlights: Video Of Man Smoking In Plane Goes Viral, Minister J Scindia Responds

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented