-
ബിലാസ്പുർ: ഛത്തീസ്ഗഢിലെ ബിജാപുരിലുണ്ടായ വെള്ളപ്പൊക്കത്തിൽ വീട് ഉൾപ്പെടെ എല്ലാം നഷ്ടപ്പെട്ട് നിസ്സഹായാവസ്ഥയിൽ വിതുമ്പിയ പെൺകുട്ടിക്ക് സഹായവുമായി ബോളിവുഡ് നടൻ സോനു സൂദ്.
വെള്ളം ഇറങ്ങിക്കഴിഞ്ഞ് വീട്ടിലെത്തി നോക്കുമ്പോള്‍ അവശേഷിക്കുന്നത് നനഞ്ഞു കുതിര്‍ന്ന പുസ്തകങ്ങളാണ്. ഇതുകണ്ട് സങ്കടം സഹിക്കാനാകാതെ കരഞ്ഞുപോയ അഞ്ജലി എന്ന പെൺകുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഒരു മാധ്യമപ്രവർത്തകൻ ട്വിറ്ററിലൂടെ പങ്കുവെച്ച ഈ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലായിരുന്നു.
കണ്ണുനീർ തുടയ്ക്കൂ സഹോദരി എന്നു പറഞ്ഞുകൊണ്ട് ഈ വീഡിയോ റീട്വീറ്റ് ചെയ്താണ് സോനു സൂദ് അഞ്ജലിക്ക് സഹായം വാഗ്ദാനം ചെയ്തതും. വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ട വീടിന് പകരം അഞ്ജലിക്ക് പുതിയ വീടും പുതിയ പുസ്തകങ്ങളും വാങ്ങിനൽകുമെന്നും സോനു സൂദ് ഉറപ്പുനൽകി.
content highlights:Video of Girl Sobbing After Losing Books and House in Flood Goes Viral, Sonu Sood Responds


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..