ആണ്ടാളിന് ക്യാമറ അലര്‍ജിയാണ്. എന്നു വെച്ചാല്‍ ക്യാമറയെ അഭിമുഖീകരിക്കാന്‍ ഒരു മടി. സുന്ദരിയായ തന്റെ ഫോട്ടോ ആവശ്യമില്ലാതെ എല്ലാവരും പകര്‍ത്തുന്നുവെന്നാണ് ആണ്ടാളിന്റെ പരാതി. ഫോട്ടോയെടുക്കുന്നത് നിര്‍ത്താന്‍ അടിയന്തരമായി എന്തെങ്കിലും ചെയ്യണമെന്നാണ് ആണ്ടാളിന്റെ ആവശ്യം.
തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തിലെ ആനയാണ് ആണ്ടാള്‍. ആണ്ടാളിന്റെ ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ഹൃദയങ്ങള്‍ കീഴടക്കുന്നത്. ആണ്ടാളിന്റെ പരാതി പറയലാണ് വീഡിയോയിലെ വിഷയം. തന്റെ പാപ്പാനോടാണ് ആണ്ടാളിന്റെ വര്‍ത്തമാനം.
ക്ഷേത്രകവാടത്തിന്റെ പടിയിലിരിക്കുന്ന പാപ്പാന്റെ അരികില്‍ നില്‍ക്കുകയാണ് ആണ്ടാള്‍. ആണ്ടാളിന്റെ തുമ്പികൈയില്‍ സ്‌നേഹത്തോടെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കുകയാണ് പാപ്പാന്‍. അതിനൊപ്പം തന്നെ ആണ്ടാളും ശബ്ദമുണ്ടാക്കുന്നുണ്ട്. കുഞ്ഞുങ്ങള്‍ പരിഭവം പറയുന്ന അതേ രീതിയിലാണ് ആണ്ടാളിന്റെ മറുപടി.
പാപ്പാന്‍ പറയുന്നതിനെല്ലാം ആണ്ടാളും മറുപടി പറയുന്നുണ്ട്. ഇരുവരുടേയും വര്‍ത്തമാനം വീഡിയോ കാണുന്നവരുടെ ഹൃദയത്തില്‍ സന്തോഷം നിറയ്ക്കും. വിലമതിക്കാനാവാത്ത ബന്ധമെന്നാണ് വീഡിയോയ്ക്ക് താഴെ ഒരാള്‍ കമന്റ് ചെയ്തത്. അവസാന ഭാഗമെത്തുമ്പോള്‍ ഫോട്ടയെടുക്കാമോ എന്ന് പാപ്പാന്റെ ചോദ്യത്തിന് ഒകെയെന്ന് മട്ടിലുള്ള ആണ്ടാളുടെ തലകുലുക്കം ആരുടേയും മനസ്സലിയിക്കും.
ഗണ്ണുപ്രേം എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. വീഡിയോ ഇതിനോടകം തന്നെ രണ്ട് ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. ആണ്ടാളിന്റെ കൊഞ്ചലില്‍ മയങ്ങി വീഡിയോ റീട്വീറ്റ് ചെയ്തവരും ലൈക്ക് ചെയ്തവരും ആയിരക്കണക്കിനാണ്. ഒരു വട്ടം കണ്ടാല്‍ വീണ്ടുമൊരിക്കല്‍ കൂടി കാണാന്‍ വേണ്ടി ക്ലിക്ക് ചെയ്യുമെന്ന കാര്യം ഉറപ്പ്.
Andal from Shrirangam temple being shy of camera as she talks to her mahout ❤🤗 pic.twitter.com/mHqJNoTCUq
— Gannuprem (@Gannuuprem) December 26, 2020
Content Highlights: Video Of Elephant Complaining To Her Mahout About People Taking Photos