ന്‍പത് കിലോ ആട്ട കുഴയ്ക്കാന്‍ വെറും ഇരുപത് മിനിറ്റ് സമയം മാത്രമേ ഡല്‍ഹിയിലെ ബംഗ്ലാ സാബിബ് ഗുരുദ്വാരയില്‍ സ്ഥാപിച്ചിരിക്കുന്ന ഓട്ടോമാറ്റിക് റോട്ടി മെയ്ക്കിങ് മെഷീന് ആവശ്യമുള്ളൂ. അതിന് ശേഷം ആ യന്ത്രത്തില്‍ തന്നെ കുഴച്ചെടുത്ത മാവ് റോട്ടിക്കാവശ്യമുള്ള വലിപ്പത്തില്‍ ഉരുളകളാക്കാം. അതില്‍ തന്നെ പിന്നീട് നല്ല വട്ടത്തിലുള്ള റോട്ടി പരത്തുകയും ചുട്ടെടുക്കുകയും ചെയ്യും. മണിക്കൂറില്‍ 4000 റോട്ടിയാണ് ഈ യന്ത്രസഹായത്തോടെ ഇവിടെ തയ്യാറാക്കുന്നത്. 

ഗുരുദ്വാരകളോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ലംഗറുകളില്‍ ഭക്ഷണത്തിനായി ഒരു ദിവസമെത്തുന്നത് ആയിരക്കണക്കിനാളുകളാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ സൗജന്യ ഭക്ഷണശാലകളാണ് ലംഗറുകള്‍. ലംഗറുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പൊതുഅടുക്കളകളാവും ഒരു പക്ഷെ ഏറ്റവുമധികം ഭക്ഷണം തയ്യാറാക്കുന്ന ഇടങ്ങള്‍. ഭക്ഷണത്തിനായി എത്തിച്ചേരുന്നവര്‍ക്ക് അത് വൈകാതെ ലഭ്യമാക്കുന്നതിനും കൂടുതല്‍ പേര്‍ക്ക് ഭക്ഷണം നല്‍കുന്നതിനും വേണ്ടിയാണ് ബംഗ്ലാ സാഹിബ് ഗുരുദ്വാരയില്‍ ഈ യന്ത്രം സ്ഥാപിച്ചതിന് പിന്നില്‍. 

ഫുഡ് ബ്ലോഗറായ അമര്‍ സിരോഹി ഈ വെരി സ്‌പെഷ്യല്‍ റോട്ടി മെഷീന്റെ പ്രവര്‍ത്തനം വീഡിയോയിലൂടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ചിട്ടുണ്ട്. മെഷീനെ പരിചയപ്പെടുത്തുക എന്നതായിരുന്നു അമീറിന്റെ ലക്ഷ്യമെങ്കിലും വീഡിയോ ഇപ്പോള്‍ വൈറലാണ്. ഇരുപത് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനകം കണ്ടത്. കൂടാതെ നിരവധി പേര്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. മെഷീന്റെ പ്രവര്‍ത്തനം കണ്ട് അന്തം വിട്ടവരും കുറവല്ല. 

വീഡിയോ കാണാം

ലോക്ഡൗണ്‍ കാലത്താണ് ഈ മെഷീന്‍ സ്ഥാപിച്ചത്. യന്ത്രം സ്ഥാപിച്ചതിലൂടെ കൂടുതല്‍ പേര്‍ക്ക് സജന്യമായി ഭക്ഷണം നല്‍കാന്‍ സാധിക്കുന്നതായി ഗുരുദ്വാര അധികൃതര്‍ അറിയിച്ചു. ഒരു നേരത്തെ ഭക്ഷണമെങ്കിലും സൗജന്യമായി സഹജീവികളിലേക്കെത്തിക്കാന്‍ ഗുരുദ്വാരകള്‍ക്ക് സാധിക്കുന്നുവെങ്കില്‍ അതൊരു മഹത്തായ കാര്യമാണ്. ഭക്ഷണശാലകള്‍ അടഞ്ഞു കിടക്കുമ്പോള്‍, ഭക്ഷണത്തിനായി പണമില്ലാതെ വലയുമ്പോള്‍ ഇത്തരം സ്ഥാപനങ്ങള്‍ നല്‍കുന്ന കരുതല്‍ ചില്ലറകാര്യമല്ല.

 

Content Highlights: Video Of Automatic Roti Making Machine At Delhi Gurudwara Is Going Viral