യു.പിയില്‍ ഗുരുതര പരിക്കേറ്റയാള്‍ ചികിത്സകിട്ടാതെ ആശുപത്രി തറയില്‍, രക്തം നക്കിയെടുത്ത് നായ; നടപടി


അബോധാവസ്ഥയിൽ തറയിൽ കിടക്കുന്ന രോഗി | Photo: Screen Grab (Twitter: @IncUttarPradesh)

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അപകടത്തില്‍പ്പെട്ടയാള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതില്‍ അനാസ്ഥ കാണിച്ച സംഭവത്തില്‍ നാല് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ഗുരുതരമായി പരിക്കേറ്റ രോഗി ചികിത്സ കിട്ടാതെ തറയില്‍ കിടക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് നടപടി.

അപകടത്തില്‍പ്പെട്ടയാള്‍ അവശനിലയില്‍ തറയില്‍ കിടക്കുന്നതും ഒരു നായ തറയില്‍ നിന്ന് ഇയാളുടെ രക്തം നക്കിയെടുക്കുന്നതും ദൃശ്യത്തിലുണ്ടായിരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വമടക്കം വിമര്‍ശനവുമായി എത്തിയതിന് പിന്നാലെയാണ് അധികൃതർ ജീവനക്കാര്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്.

രണ്ടു തൂപ്പുജോലിക്കാര്‍ക്കെതിരേയും വാര്‍ഡിലെ രണ്ടു ജീവനക്കാര്‍ക്കെതിരേയുമാണ് നടപടിയെടുത്തിരിക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. 'യു.പി. സര്‍ക്കാരിന്റെ ആംബുലന്‍സ് സര്‍വീസിലായിരുന്നു ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. തലയില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. വളരെ അവശനായതിനാല്‍ അയാള്‍ക്ക് കിടക്ക നല്‍കി. അതേസമയം, മൂന്നുനാലു രോഗികള്‍ കൂടി ആശുപത്രയിലെത്തി. ഇവിടേക്ക് ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും പോയി. ഇതിനിടയ്ക്കാണ് നായ വാര്‍ഡില്‍ കയറിയത്', ചീഫ് മെഡിക്കല്‍ സൂപ്രണ്ട് സത്യേന്ദ്ര കുമാര്‍ വര്‍മ്മ അറിയിച്ചു.

ഖുശിനഗര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. റോഡ് അപകടത്തില്‍ പരിക്കേറ്റാണ് 24-കാരനായ ബിട്ടുവിനെ ആശുപത്രിയില്‍ എത്തിച്ചത്. നിലവില്‍ ഇയാള്‍ ഗൊരഖ്പുര്‍ മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ ചികിത്സയിലാണ്. ചികിത്സ നല്‍കുന്നതില്‍ അനാസ്ഥ കാണിച്ച സംഭവത്തില്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പരസ്യങ്ങള്‍ക്കുമപ്പുറം സംസ്ഥാനത്തിന്റെ യഥാര്‍ഥ അവസ്ഥയിതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് വീഡിയോ പങ്കുവെച്ചത്.

Content Highlights: Video from UP hospital shows patient lying unconscious and dog licking blood


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്തില്‍ ചരിത്രവിജയത്തിലേക്ക് കുതിച്ച് BJP.;വന്‍ തകര്‍ച്ചയിലേക്ക് കോണ്‍ഗ്രസ്, വരവറിയിച്ച് AAP

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented