കശ്മീരിലെ ഉദ്ദംപുരില്‍ നിര്‍ത്തിയിട്ട ബസ്സുകള്‍ക്കുള്ളില്‍ വന്‍ സ്ഫോടനം | വീഡിയോ


Photo: ANI

ഉദ്ദംപുര്‍: കശ്മീരിലെ ഉദ്ദംപുര്‍ നഗരത്തില്‍ നിര്‍ത്തിയിട്ട ബസ്സുകള്‍ക്കുള്ളില്‍ സ്‌ഫോടനം. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ട് സ്ഥലങ്ങളിലായി സ്‌ഫോടനങ്ങള്‍ നടന്നിരിക്കുന്നത്. ബുധനാഴ്ച രാത്രി 10.30-നും വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെയുമായിരുന്നു സ്ഫോടനങ്ങള്‍

ആദ്യ സ്‌ഫോടനം ഉദ്ദംപുരിലെ ബസന്ത്‌നഗറിലും മറ്റൊന്ന് ദൊമാലി ചൗകിലുമാണ് ഉണ്ടായത്. സ്‌ഫോടനത്തില്‍ മൂന്ന് ബസ്സുകള്‍ പൂര്‍ണമായും തകര്‍ന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. സ്‌ഫോടനത്തെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു.

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ കശ്മീരില്‍ സന്ദര്‍ശനം നടത്താന്‍ നാല് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. ഒക്ടോബര്‍ നാലിനാണ് അമിത് ഷായുടെ സന്ദര്‍ശനം.

സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ കശ്മീരിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം സുരക്ഷാസേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Content Highlights: Video: Blast In Empty Bus In Jammu's Udhampur, Second Within Hours

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


photo: Getty Images

1 min

അത്ഭുതമായി ലിവാകോവിച്ച്...ക്രൊയേഷ്യയുടെ ഹീറോ

Dec 9, 2022


photo: Getty Images

1 min

വീണ്ടും ഗോളടിച്ച് മെസ്സി; ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം

Dec 10, 2022

Most Commented