പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവർ വോട്ട് രേഖപ്പെടുത്തുന്നു. photo: narendramodi twitter, mathrubhumi
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. പാര്‍ലമെന്റ് മന്ദിരത്തില്‍ വൈകീട്ട് അഞ്ചു മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. ഇന്നു രാത്രിയോടെ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ജഗ്ദീപ് ധന്‍കറും പ്രതിപക്ഷ സ്ഥാനാര്‍ഥിയായി മാര്‍ഗരറ്റ് ആല്‍വയുമാണ് മത്സര രംഗത്തുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാരായ നിധിന് ഗഡ്കരി, രാജ്നാഥ് സിങ്, ധര്‍മേന്ദ്ര പ്രധാന്, ജ്യോതിരാദിത്യ സിന്ധ്യ, രാജീവ് ചന്ദ്രശേഖര്‍, ജിതേന്ദ്ര സിങ്, അശ്വിനി വൈഷ്ണവ് എന്നിവരുള്‍പ്പെടെ രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് വീല്‍ചെയറിലെത്തിയാണ് വോട്ടുചെയ്തത്.
ലോക്സഭയിലെ 543 എംപിമാരും രാജ്യസഭയിലെ 245 എംപിമാരും വോട്ട് ചെയ്താണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുക. അതേസമയം കോണ്‍ഗ്രസുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നില്ല. എട്ട് എംപിമാരുടെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇവ ഒഴികെ 744 എംപിമാര്‍ വോട്ട് ചെയ്യും. ഇരുസഭകളിലേയും അംഗബലത്തില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ മുന്‍ ബംഗാള്‍ ഗവര്‍ണറായ ജഗ്ദീപ് ധന്‍കറിന് വിജയം ഉറപ്പാണ്.
394 ബിജെപി എംപിമാര്‍ ഉള്‍പ്പെടെ എന്‍ഡിഎയ്ക്ക് 441 എംപിമാരുടെ അംഗബലമുണ്ട്. നാമനിര്‍ദേശം ചെയ്യപ്പെട്ട അഞ്ച് എംപിമാരുടെ പിന്തുണയും എന്‍ഡിഎയ്ക്കായിരിക്കും. ഇതിന് പുറമേ എന്‍ഡിഎ സഖ്യത്തിന് പുറത്തുള്ള 81 എംപിമാരുടെ പിന്തുണയും ജഗ്ദീപ് ധന്‍കറിന് ലഭിച്ചേക്കും. ആകെ 527 വോട്ടുകള്‍ ലഭിക്കുമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ. 372 വോട്ടുകളാണ് ജയിക്കാന്‍ വേണ്ടത്.
നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഈ മാസം പത്തിന് സ്ഥാനമൊഴിയും. ഇന്നു തിരഞ്ഞെടുക്കപ്പെടുന്ന പുതിയ രാഷ്ട്രപതി ഓഗസ്റ്റ് പതിനൊന്നിന് ചുമതലയേല്‍ക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..