വൈസ് അഡ്മിറൽ എസ്.എൻ. ഘോർമേഡ് നാവികസേനാ ഉപമേധാവിയായി ചുമതലയേൽക്കുന്നു. വിരമിക്കുന്ന ഉപമേധാവി വൈസ് അഡ്മിറൽ ജി. അശോക് കുമാർ സമീപം | Photo: A.N.I.
ന്യൂഡല്‍ഹി: വൈസ് അഡ്മിറല്‍ എസ്.എന്‍ ഘോര്‍മേഡ് നാവികസേനാ ഉപമേധാവിയായി ചുമതലയേറ്റു. ഐ.എന്‍.എസ്. ബ്രഹ്മപുത്ര(മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ളത്), ഐ.എന്‍.എസ്. നിരീക്ഷക(മുങ്ങിക്കലുകളുടെ രക്ഷാപ്രവര്‍ത്തനത്തിനു ഉപയോഗപ്പെടുത്തുന്നത്), ഐ.എന്‍.എസ്. ആലപ്പി(കടലില്‍നിന്ന് ഖനനത്തിനുശേഷമുള്ള വസ്തുക്കള്‍ നീക്കം ചെയ്യുന്നത്) എന്നിവയുള്‍പ്പടെ നാവികസേനയുടെ മുന്‍നിര യുദ്ധകപ്പലുകളില്‍ ഘോര്‍മേഡിന് ഏറെക്കാലത്തെ പ്രവര്‍ത്തിപരിചയമുണ്ട്.
നാവികസേനയില്‍ 39-ല്‍ വര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ച വൈസ് അഡ്മിറല്‍ ജി. അശോക് കുമാറിന്റെ ഒഴിവിലേക്കാണ് ഘോര്‍മേഡ് നിയമിതനായത്. 1984 ജനുവരി ഒന്നിനാണ് ഘോര്‍മേഡ് നാവികസേനയുടെ ഭാഗമാകുന്നത്. കപ്പലുകളുടെ ഗതിനിയന്ത്രണം, ദിശാനിയന്ത്രണം എന്നിവയില്‍ വിദഗ്ധനാണ്.
2017-ല്‍ അതി വിശിഷ്ട സേവാ മെഡലും 2007-ല്‍ നൗസേനാ മെഡലും നേടിയിട്ടുണ്ട്.
ഖടക്‌വാസലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമി, റോഡ് ഐലന്‍ഡിലെ നേവല്‍ സ്റ്റാഫ് കേളേജ്, മുംബൈയിലെ നേവല്‍ വാര്‍ കോളേജ് എന്നിവടങ്ങളിലെ പൂര്‍വവിദ്യാര്‍ഥിയാണ് വൈസ് അഡ്മിറല്‍ ഘോര്‍മേഡ്.
Content Highlights: Vice admiral sn ghormade takes charge as new vice chief of navy


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..