ന്യൂഡല്‍ഹി: വൈസ് അഡ്മിറല്‍ ആര്‍.ഹരികുമാറിനെ നാവികസേനയുടെ പുതിയ മേധാവിയായി നിയമിച്ചു. മലയാളിയായ ആര്‍.ഹരികുമാര്‍ ഈ മാസം 30-നാണ് ചുമതലയേല്‍ക്കുക. നിലവിലെ നാവികസേനാ മേധാവി കരംബിര്‍ സിങ് നവംബര്‍ 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ചുമതല.

തിരുവനന്തപുരം സ്വദേശിയായ ഹരികുമാര്‍ 1983-ലാണ് നാവികസേനയിലെത്തുന്നത്. പരം വിശിഷ്ട സേവാ മെഡല്‍ (PVSM), അതി വിശിഷ്ട സേവാ മെഡല്‍ (AVSM), വിശിഷ്ട സേവാ മെഡല്‍ (VSM) എന്നിവ ലഭിച്ചിട്ടുണ്ട്.

നിലവില്‍ വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡ് ഇന്‍ ചീഫാണ്.

Content Highlights: Vice Admiral R Hari Kumar to be the next Chief of the Naval Staff