മീററ്റ്: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ വിവാദ പരാമര്‍ശവുമായി വിഎച്ച്പി നേതാവ് സാധ്വി പ്രാച്ചി. ഏറ്റവും കൂടുതല്‍ ബലാത്സംഗം നടത്തിയത്‌ നെഹ്‌റുവായിരുന്നുവെന്നും അദ്ദേഹമാണ് രാമന്റെയും കൃഷ്ണന്റെയും രാജ്യമായ ഇന്ത്യയുടെ സംസ്‌കാരം നശിപ്പിച്ചതെന്നും സാധ്വി പ്രാച്ചി അഭിപ്രായപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.

നമ്മുടെ രാജ്യം രാമന്റെയും കൃഷ്ണന്റെയും രാജ്യമാണ്. രാമന്റെയും കൃഷ്ണന്റെയും സംസ്‌കാരം നശിപ്പിച്ച ജവഹര്‍ലാല്‍ നെഹ്‌റുവാണ് ഏറ്റവും കൂടുതല്‍ ബലാത്സംഗം ചെയ്തിട്ടുള്ളത്‌. ബലാത്സംഗവും തീവ്രവാദവും നക്‌സലിസവും അഴിമതിയുമെല്ലാം നെഹ്‌റു കുടുംബത്തിന്റെ സമ്മാനങ്ങളാണെന്നും സാധ്വി പ്രാച്ചി പറഞ്ഞു. 

ഉന്നാവ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ഗാന്ധി കേന്ദ്രസര്‍ക്കാരിനെതിരെ കഴിഞ്ഞദിവസം രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. ലോകത്തിന്റെ ബലാത്സംഗ തലസ്ഥാനമായി ഇന്ത്യ മാറിയെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഇതിന് പ്രതികരണമായാണ് സാധ്വി പ്രാച്ചി നെഹ്‌റുവിനെ കുറ്റപ്പെടുത്തിയത്. 

Content Highlights: vhp leader sadhvi prachi says jawahar lal nehru is biggest rapist