മധുരമീനാക്ഷി ക്ഷേത്രത്തിലെ ആനയെ ചികിത്സിക്കാനെത്തിയ തായ്ലൻഡ് സംഘവുമായി തമിഴ്നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ ചർച്ച നടത്തുന്നു
ചെന്നൈ: മധുരമീനാക്ഷി ക്ഷേത്രത്തിലെ നേത്രരോഗം ബാധിച്ച ആനയെ ചികിത്സിക്കാന്‍ തായ്ലന്ഡില്നിന്നുള്ള സംഘം. ബാങ്കോക്കിലെ കാര്‍ഷിക സര്‍വകലാശാലയായ കസെറ്റ്സാര്‍ട്ട് സര്‍വകലാശാലയില്‍നിന്നുള്ള ഏഴംഗസംഘമാണ് മധുരയിലെത്തിയത്. 24 വയസ്സുള്ള പാര്‍വതി എന്ന പിടിയാനയ്ക്കാണ് നേത്രരോഗം ബാധിച്ചത്.
ആനയുടെ ഇടതുകണ്ണിന് തിമിരം ബാധിച്ച് കാഴ്ചനഷ്ടമായി. ചികിത്സകൊണ്ട് കാര്യമായ മാറ്റമില്ലാത്തതിനാല്‍ തമിഴ്നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്റെ നേതൃത്വത്തില്‍ വിദേശത്തുനിന്ന് മെഡിക്കല്‍ സംഘത്തെയെത്തിക്കാന്‍ നടപടിയെടുക്കുകയായിരുന്നു.
ആറുവര്‍ഷംമുമ്പ് ഇടതുകണ്ണിന് ചെറിയ പ്രശ്നമുണ്ടായിരുന്നു. ഇപ്പോള്‍ വലതുകണ്ണിന്റെ കാഴ്ചയെയും ബാധിച്ചുവെന്ന് മന്ത്രി പറഞ്ഞു. വിദഗ്ധ ചികിത്സയ്ക്കായി ബാങ്കോക്കില്‍നിന്ന് ഡോ.നിക്രോണ്‍ തോങിത്തിപ്പിന്റെ നേതൃത്വത്തിലുള്ള സംഘമാണെത്തിയത്. ആനയെ പരിശോധിച്ച സംഘം ശസ്ത്രക്രിയ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. എന്നാല്‍, ശസ്ത്രക്രിയയ്ക്കുശേഷം കണ്ണിന് അണുബാധയുണ്ടാകാതെ സംരക്ഷിക്കുന്നത് എളുപ്പമാവില്ലെന്നാണ് വിലയിരുത്തല്‍.
Content Highlights: Vets From Thailand Reach Madurai Temple To Treat Elephant For Cataract
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..