ബിപർജോയ് ശക്തിപ്രാപിക്കുന്നു; മൂന്ന് സംസ്ഥാനങ്ങളില്‍ മുന്നറിയിപ്പ്‌


1 min read
Read later
Print
Share

മുംബൈ തീരത്തുനിന്നുള്ള ദൃശ്യം | Photo: PTI

തിരുവനന്തപുരം: അറബിക്കടലിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ബിപര്‍ജോയ്‌ അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റ് വടക്ക്-വടക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

നിലവിൽ കൊടുങ്കാറ്റ്, ഗോവയിൽ നിന്ന് 690 കിലോ മീറ്റർ പടിഞ്ഞാറും, മുംബൈയിൽ നിന്ന് 640 കിലോ മീറ്റർ പടിഞ്ഞാറ് - തെക്ക് പടിഞ്ഞാറും ആയിട്ടാണ് സ്ഥിതി ചെയ്യുന്നത്. മണിക്കൂറിൽ 145 കിലോ മീറ്റർ വേഗത്തിലാണ് കൊടുങ്കാറ്റ് വീശുന്നത്. കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ കർണാടക, ഗോവ, മഹാരാഷ്ട്ര തീരപ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

ശക്തമായ തിരമാലയുടേയും കാറ്റിന്റേയും പശ്ചാത്തലത്തിൽ ഗുജറാത്തിലെ വൽസാദ് ജില്ലയിലെ തിത്തൽ ബീച്ചിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജൂൺ 14 വരേയാണ് നിയന്ത്രണം. കേരള, ഗുജറാത്ത്, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനായി കടലിൽ പോകുന്നവർക്ക് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

അതേസമയം കേരളത്തിൽ കാലവർഷം എത്തിയെങ്കിലും പ്രതീക്ഷിച്ചത്രയും മഴ പെയ്തില്ല. ശനിയാഴ്ച അഞ്ചുജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്ക് മഞ്ഞ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ചയോടെ മഴ വീണ്ടും കുറയാനാണ് സാധ്യത. കേരളത്തിൽ അടുത്ത 4 ദിവസം വ്യാപകമായി ഇടി, മിന്നൽ, കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ജൂൺ 10 മുതൽ 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Content Highlights: Very severe Cyclone Biparjoy brings high waves at Gujarats Tithal Beach, to intensify in next 24 hrs

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul

1 min

'വയനാട്ടിലല്ല, ഹൈദരബാദില്‍ എനിക്കെതിരേ മത്സരത്തിനുണ്ടോ'; രാഹുലിനെ വെല്ലുവിളിച്ച് ഒവൈസി

Sep 25, 2023


S Jaishankar

1 min

വിഭിന്ന രാഷ്ട്രങ്ങളുമായി ഒത്തുപോകാന്‍ ശേഷിയും സന്നദ്ധതയും, ഇന്ത്യയിപ്പോള്‍ 'വിശ്വമിത്രം'- ജയശങ്കര്‍

Sep 26, 2023


Ram Mandir Ayodhya

1 min

അയോധ്യ രാമക്ഷേത്രം വിഗ്രഹ പ്രതിഷ്ഠ ജനുവരി 22-ന്; പ്രധാനമന്ത്രി പങ്കെടുത്തേക്കും

Sep 26, 2023


Most Commented