ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മൗജ്പുര്‍, ജാഫറാബാദ് എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായോട് ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
ഡല്‍ഹിയുടെ വിവിധഭാഗങ്ങളില്‍ സമാധാനത്തിനും ഐക്യത്തിനും ക്ഷതമേറ്റതായുള്ള ദുഃഖകരമായ വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത്ഷായോട് ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.-കെജ് രിവാള്‍ ട്വീറ്റ് ചെയ്തു.
ഡല്‍ഹി പോലീസിനോട് ക്രമസമാധാനം വീണ്ടെടുക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊളളാന്‍ നിര്‍ദേശം നല്‍കിയതായി ലെഫ്.ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍ അറിയിച്ചു. ഡല്‍ഹിയിലെ നിലവിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണ്. സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ എല്ലാവരും ശ്രമിക്കണമെന്നും ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരായി ഡല്‍ഹിയിലെ മൗജ്പുര്‍, ജാഫറാബാദ് എന്നിവിടങ്ങളില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത് ഞായറാഴ്ചയാണ്. തിങ്കളാഴ്ച വീണ്ടും ഇവിടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. സിഎഎ വിരുദ്ധ പ്രക്ഷോഭകരും അനുകൂലികളുമാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും ഏറ്റുമുട്ടിയത്.
Content Highlights: very distressing news; home minister should restore law and order: Kejriwal


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..