തമിഴ്നാട്ടിൽ റിസോർട്ട് നാടകങ്ങള്‍ക്ക് അരങ്ങൊരുങ്ങി; എംഎല്‍എമാരെ അയോഗ്യരാക്കിയ കേസില്‍ വിധി ഇന്ന്


വിധി എം.എല്‍.എ.മാര്‍ക്ക് അനുകൂലമായാല്‍ ഭരണപക്ഷം നിയമസഭയില്‍ ന്യൂനപക്ഷമാകും.

ചെന്നൈ: ടിടിവി ദിനകരന്‍ പക്ഷത്തുള്ള 18 എഐഎഡിഎംകെ എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ചോദ്യംചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി ഇന്ന് വിധിപറയും. വിധിക്കു മുന്നോടിയായി ദിനകര പക്ഷത്തുള്ള 20 എംല്‍എമാരെ കുറ്റാലത്തെ ഒരു റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ രാഷ്ട്രീയ നാടകങ്ങള്‍ക്ക് അരങ്ങൊരുങ്ങിയിരിക്കുകയാണ്.

വിപ്പ് ലംഘിച്ചെന്ന പരാതിയിലാണ് സ്പീക്കര്‍ എംഎല്‍എമാരെ അയോഗ്യരാക്കിയത്. ഹര്‍ജി വിവിധ ബെഞ്ചുകള്‍ പരിഗണിക്കുകയും കഴിഞ്ഞ ജൂണില്‍ രണ്ടു ജഡിജിമാര്‍ വ്യത്യസ്ത വിധി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ മൂന്നാമതൊരു ജഡ്ജികൂടി കേസ് പരിഗണിക്കുകയായിരുന്നു.

വിധി എം.എല്‍.എ.മാര്‍ക്ക് അനുകൂലമായാല്‍ ഭരണപക്ഷം നിയമസഭയില്‍ ന്യൂനപക്ഷമാകും. അയോഗ്യരാക്കപ്പെട്ടവരും നടന്‍ കരണാസ് ഉള്‍പ്പെടെ മറ്റു നാല് എം.എല്‍.എ.മാരും ദിനകരനൊപ്പമുണ്ട്. എം.എല്‍.എ.മാരായ തമീമുന്‍ അന്‍സാരി, യു. തനിയരശ് എന്നിവര്‍ പരസ്യമായി നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ദിനകരനൊപ്പമാണെന്നാണ് സൂചന. ആര്‍.കെ. നഗറില്‍നിന്ന് സ്വതന്ത്രസ്ഥാനാര്‍ഥിയായി ജയിച്ച ടി.ടി.വി. ദിനകരനും കൂടിച്ചേരുമ്പോള്‍ വിമതരുടെ അംഗസഖ്യ 25 ആയി ഉയരും. ഇതോടെ ഭരണപക്ഷത്തിന്റെ അംഗബലം 110 ആയി കുറയും.

ഡി.എം.കെ- 88, കോണ്‍ഗ്രസ്-എട്ട്, മുസ്ലിം ലീഗ്-ഒന്ന് എന്നിങ്ങനെയാണ് പ്രതിപക്ഷത്തെ കക്ഷിനില. കരുണാനിധി, എ.കെ. ബോസ് എന്നിവരുടെ മരണത്തെത്തുടര്‍ന്ന് രണ്ടു മണ്ഡലങ്ങള്‍ ഒഴിഞ്ഞുകിടക്കുകയാണ്. വിധി എംഎല്‍എമാര്‍ക്ക് എതിരായി വന്നാലും രണ്ട് എല്‍എല്‍എമാര്‍ മരണപ്പെട്ടത് ഉള്‍പ്പെടെ 20 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വരാനുണ്ട്. വിധി പ്രതികൂലമായാല്‍ സുപ്രീം കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഇരു വിഭാഗങ്ങളും.

കോടതിവിധി അനുകൂലമാകുന്നതിനായി പുണ്യസ്‌നാനവും പൂജകളുമായാണ് എംഎല്‍എമാര്‍ കുറ്റാലത്തെ റിസോര്‍ട്ടില്‍ കഴിയുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ താമ്രഭരണി പുഷ്‌കരം ചടങ്ങിന്റെ ഭാഗമായി പുണ്യസ്‌നാനം നടത്തുകയും പ്രത്യേക പൂജകളില്‍ പങ്കെടുക്കുകയും ചെയ്തു. മുന്‍മന്ത്രിയും ദിനകരന്‍പക്ഷത്തെ നേതാവുമായ ഇസക്കി സുബ്ബയ്യയുടെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കുള്ള പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഒരു വര്‍ഷംമുമ്പ് സ്പീക്കര്‍ അയോഗ്യരാക്കിയ 18 എം.എല്‍.എ.മാരില്‍ പി. വെട്രിവേല്‍ ഒഴികെയുള്ളവരും ഈയടുത്ത് ദിനകരന്‍പക്ഷത്തേക്ക് കൂറുമാറിയ മൂന്ന് എം.എല്‍.എ.മാരുമാണ് കുറ്റാലത്തുള്ള ഇസക്കി ഹൈവ്യൂ റിസോര്‍ട്ടില്‍ കഴിയുന്നത്. ദിനകരന്റെ അടുത്ത അനുയായിയായ വെട്രിവേല്‍ ചെന്നൈയില്‍ത്തന്നെയുണ്ട്.

കോടതി വിധി പ്രസ്താവിക്കുന്നതുവരെ റിസോര്‍ട്ടില്‍ കഴിയാന്‍ ദിനകരന്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം. എവിടെ തടഞ്ഞുെവച്ചാലും പുഴ കടലില്‍ ചേരുന്നതുപോലെ തുറന്നുവിടുമ്പോള്‍ ഈ എം.എല്‍.എ.മാര്‍ എ.ഐ.എ.ഡി.എം.കെ.യില്‍ തിരിച്ചെത്തുമെന്ന് ഫിഷറീസ് മന്ത്രി ജയകുമാര്‍ പ്രതികരിച്ചു.

Content Highlights: Verdict on Disqualification of AIADMK MLAs, Madras High Court, TTV Dinakaran

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


rahul gandhi sonia gandhi mallikarjun kharge

1 min

രാഹുലിന് അമ്മയ്‌ക്കൊപ്പം താമസിക്കാം, അല്ലെങ്കില്‍ ഞാന്‍ വസതി ഒഴിഞ്ഞുകൊടുക്കാം- ഖാര്‍ഗെ

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented