ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്ലിക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. രാജ്യസഭാധ്യക്ഷന് വെങ്കയ്യ നായിഡവാണ് ലോക്സഭാ സ്പീക്കര്‍ സുമിത്രമഹാജന്‍ ഇതുസംബന്ധിച്ച നോട്ടീസ് അയച്ചത്. തുടര്‍നടപടികള്‍ കൈക്കൊള്ളണമെന്ന് ശനിയാഴ്ച്ച അയച്ച നോട്ടീസില്‍ രാജ്യസഭാധ്യക്ഷന് ആവശ്യപ്പെട്ടു.
ജെയ്റ്റ്ലി എന്നതിന് പകരം കള്ളം എന്നര്‍ഥം വരുന്ന ജെയ്റ്റ്ലൈ (jaitlie) എന്ന പദം ട്വീറ്റില്‍ രാഹുല്‍ ഉപയോഗിച്ചതാണ് അവകാശ ലംഘന നോട്ടീസിന് ആധാരം. സഭാ നേതാവായ അരുണ്‍ ജെയ്റ്റിലിക്കു നേരെ മോശം വാക്കകള്‍ ഉപയോഗിച്ചത് അവകാശ ലംഘനമാണെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു
പ്രഥമ പരിശോധനയില്‍ അവകാശ ലംഘനം നടന്നിട്ടുണ്ട് എന്ന് കണ്ടെത്തിയതിനാലാണ് നടപടിയെന്ന് വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധി ലോക്സഭാംഗമായതിനാലാണ് ലോക്സഭാ സ്പീക്കര്‍ക്ക് നോട്ടീസ് അയച്ചത്. രാജ്യസഭാംഗവും ബിജെപി നേതാവുമായ ഭൂപീന്ദര്‍ യാദവ് ആണ് അവകാശ ലംഘനത്തിന് ആദ്യം നോട്ടീസ് അയച്ചത്. രാഹുല്‍ ഗാന്ധി തന്റെ ട്വീറ്റിലൂടെ രാജ്യസഭയുടെ അവകാശത്തെയും തീരുമാനത്തെയും ചോദ്യം ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..