കുപ്രസിദ്ധനായ അനുജൻ, നിസ്സഹായനായ ജ്യേഷ്ഠൻ; 39-ാം വയസ് മുതല്‍ മരിക്കുംവരെ ജയിലറയ്ക്കുള്ളില്‍


മാതയ്യൻ /വീരപ്പൻ

കോയമ്പത്തൂര്‍: വനംകൊള്ളക്കാരന്‍ വീരപ്പന്റെ സഹോദരന്‍ മാതയ്യന്‍ (74) അന്തരിച്ചു. സേലം മോഹന്‍കുമാരമംഗലം സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. ഹൃദ്രോഗവും പ്രമേഹവുംകാരണം വര്‍ഷങ്ങളായി ജയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 34 വര്‍ഷമായി ജീവപര്യന്തംതടവ് അനുഭവിച്ചുവരുന്നതിനിടെയാണ് മരണം.

1987-ല്‍ വനംവകുപ്പ് റേഞ്ചര്‍ ചിദംബരനാഥന്റെ വധവുമായി ബന്ധപ്പെട്ട കേസിലാണ് ജീവപര്യന്തംതടവ് ലഭിച്ചത്. വീരപ്പന്റെ നേതൃത്വത്തില്‍ ഈ കൊലപാതകം നടക്കുമ്പോള്‍ മാതയ്യന്‍ ജയിലിലായിരുന്നു. എന്നാല്‍, തമിഴ്‌നാട് പോലീസ് മാതയ്യനെ കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റുചെയ്തു.

കോയമ്പത്തൂര്‍ ജയിലില്‍നിന്ന് ഏഴുവര്‍ഷംമുമ്പ് സേലം സെന്‍ട്രല്‍ ജയിലിലേക്കുമാറ്റി. ഭാര്യയ്ക്ക് സുഖമില്ലാത്തതിനെത്തുടര്‍ന്ന് 2019-ല്‍ ഹൈക്കോടതി ഒരുമാസത്തെ പരോള്‍ അനുവദിച്ചിരുന്നു. മേയ് ഒന്നിന് ഹൃദ്രോഗം കലശലായതിനെത്തുടര്‍ന്നാണ് ആശുപത്രിയിലാക്കിയത്. വീരപ്പന്റെ മൂത്ത സഹോദരനായ മാതയ്യന്‍ സേലം മേട്ടൂര്‍ സ്വദേശിയാണ്.

കുപ്രസിദ്ധനായ അനുജന്‍; നിസ്സഹായനായ ജ്യേഷ്ഠന്‍

ചന്ദനവും ആനക്കൊമ്പും കടത്തുകയും നൂറോളംപേരെ വധിക്കുകയും ചെയ്ത വനംകൊള്ളക്കാരന്‍ വീരപ്പന്റെ മൂത്ത സഹോദരനാണ് ബുധനാഴ്ച സേലത്തെ ആശുപത്രിയില്‍ മരിച്ച മാതയ്യന്‍. അര്‍ജുനന്‍, മുത്തമ്മാള്‍, മാരിയമ്മ എന്നിവരാണ് മറ്റു സഹോദരങ്ങള്‍. വീരപ്പന്‍ ലോകം മുഴുവന്‍ കുപ്രസിദ്ധിയാര്‍ജിച്ചപ്പോള്‍ മാതയ്യന്‍ തന്റെ ഗ്രാമത്തിലായിരുന്നു. എന്നാല്‍, വീരപ്പന്റെ പിന്നിലെ ശക്തി മാതയ്യന്‍തന്നെയാണെന്നായിരുന്നു അധികൃതരുടെ വിശ്വാസം. 39-ാംവയസ്സുമുതല്‍ 74-ാംവയസ്സില്‍ മരിക്കുന്നതുവരെ ജയിലറയ്ക്കുള്ളിലാവുകയും ചെയ്തു.

നാട്ടിലൊതുങ്ങിക്കഴിഞ്ഞിരുന്ന മാതയ്യനെ ചോദ്യംചെയ്യാന്‍ കൊണ്ടുപോയതാണ് ഒരുകാലത്ത് വീരപ്പന്‍ നടത്തിയിരുന്ന കൊലപാതകങ്ങളുടെ എണ്ണം കൂടാന്‍ കാരണമെന്നും അധികാരികള്‍ കരുതുന്നു. കര്‍ണാടകഭാഗത്ത് 1980-കളില്‍ കാട്ടാനയെ വേട്ടയാടിത്തുടങ്ങിയതോടെയാണ് വീരപ്പന്‍ അധികൃതരുടെ നോട്ടപ്പുള്ളിയായത്. സത്യമംഗലം, മേട്ടൂര്‍ വനാതിര്‍ത്തികളില്‍ താമസിച്ചിരുന്നത് വീരപ്പന്റെ കൂട്ടാളികളും ബന്ധുക്കളുമാണ്. ഒരു വിശേഷത്തിന് വീരപ്പന്‍ എത്തുമെന്നറിഞ്ഞ് വനാതിര്‍ത്തിയിലുള്ള മാതയ്യന്റെ വീട് കര്‍ണാടക പോലീസ് വളഞ്ഞു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് വീരപ്പനും അനുജന്‍ അര്‍ജുനനും നേരത്തെ വന്നുപോയത് അറിഞ്ഞത്. മൂക്കിനുതാഴെ വീരപ്പന്‍ രക്ഷപ്പെട്ട വിവരമറിഞ്ഞ് പോലീസ് മാതയ്യനെയടക്കം അഞ്ചുപേരെ കൊണ്ടുപോയി.

പിന്നീട് ഇവരെ അതിര്‍ത്തിയിലെ തലമല റെയ്ഞ്ചര്‍ ചിദംബരനാഥനെ ഏല്‍പ്പിച്ചു. ചിദംബരനാഥന്‍ ഇവരെ ജയിലിലടച്ചു. വൈരാഗ്യം മൂത്ത വീരപ്പന്‍ ചിദംബരനാഥന്‍ സത്യമംഗലം റേയ്ഞ്ചറായി വരുന്നതുവരെ കാത്തിരുന്ന്, വെടിവെച്ചുകൊന്നു. ചിദംബരനാഥന്‍ കൊല്ലപ്പെടുന്ന സമയത്ത് ജയിലിലായിരുന്ന മാതയ്യനെ തമിഴ്‌നാട് പോലീസ് കൊലപാതക കേസിലുള്‍പ്പെടുത്തി. ഈ കേസില്‍ ജീവപര്യന്തം തടവുശിക്ഷ കിട്ടി.

ഭാര്യ മാരിയമ്മയ്ക്ക് അസുഖം ബാധിച്ചപ്പോള്‍ പരോള്‍ ചോദിച്ചെങ്കിലും സര്‍ക്കാര്‍ അനുവദിച്ചില്ല. പിന്നീട് ഹൈക്കോടതി ഇടപെട്ടാണ് ഒരുമാസം പുറംലോകം കണ്ടത്. 2007-ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ 20 വര്‍ഷം തടവനുഭവിച്ചവര്‍ക്ക് ശിക്ഷയിളവ് നല്‍കിയത് തനിക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ടതോടെ വീണ്ടും നോട്ടപ്പുള്ളിയായി. പ്രായാധിക്യവും അസുഖവുംകാരണം വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് 2019-ല്‍ നിവേദനം നല്‍കിയെങ്കിലും സര്‍ക്കാര്‍ തള്ളി.


Content Highlights: Veerappan's brother Mathaiyan passes away

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022

Most Commented