സവർക്കർ | Photo: savarkar.org
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ കൗണ്‍സില്‍ ഗാലറിയില്‍ സവര്‍ക്കറിന്റെ ചിത്രം പതിപ്പിച്ച നടപടി വിവാദത്തില്‍. ചിത്രം മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നിയമസഭാ കൗണ്‍സില്‍ അംഗം ദീപക് സിങ് ചെയര്‍മാന് കത്ത് നല്‍കി.
സ്വാതന്ത്ര്യസമര പോരാളികളുടെ ചിത്രങ്ങള്‍ക്കൊപ്പം സവര്‍ക്കറിന്റെ ചിത്രം പതിപ്പിച്ചത് അപമാനകരമാണെന്നാണ് ദീപക് സിങ് കത്തില്‍ പറയുന്നത്. ചിത്രം കൗണ്‍സിലില്‍ നിന്ന് നീക്കം ചെയ്ത് ബിജെപി ഓഫീസിലാണ് പതിപ്പിക്കേണ്ടതെന്നും കത്തില്‍ പറയുന്നുണ്ട്.
കത്ത് പരിഗണിച്ച ചെയര്‍മാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി ദീപക് സിങ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ചൊവ്വാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ചിത്രം നിയമസഭാ കൗണ്‍സില്‍ ഗാലറിയില്‍ അനാച്ഛാദനം ചെയ്തത്. സവര്‍ക്കര്‍ മഹാനായ ഒരു സ്വാതന്ത്ര്യസമര പോരാളിയാണെന്നാണ് ചിത്രം അനാച്ഛാദനം ചെയ്തുകൊണ്ട് ആദിത്യനാഥ് പറഞ്ഞത്. സവര്‍ക്കറിന്റെ വ്യക്തിത്വം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..