
-
വാരാണസി: കൊറോണ വൈറസ് ഭീതിയാണ് രാജ്യമെങ്ങും. ഭയപ്പെടുന്നതിനു പകരം ശരിയായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്ന് സര്‍ക്കാരുകളും ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളെ ബോധവത്കരിച്ചുകൊണ്ടിരിക്കുകയാണ്. ആരാധനാലയങ്ങളിലും ആളു കൂടുന്ന മറ്റിടങ്ങളിലും കൂടുതല്‍ ശ്രദ്ധപുലര്‍ത്താനും സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാനും നിര്‍ദേശമുണ്ട്. ഇതിനിടയിലാണ് വാരാണസിയിലെ ഒരു ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്ക് മുഖാവരണം ധരിപ്പിച്ചതായുള്ള വാര്‍ത്ത പുറത്തുവരുന്നത്.
വാരാണസിയിലെ പ്രഹ്ലാദേശ്വര ക്ഷേത്രത്തിലെ പൂജാരിയാണ് ശിവലിംഗ പ്രതിഷ്ഠയ്ക്ക് മാസ്ക് ധരിപ്പിച്ചത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ക്ഷേത്രത്തിലെത്തുന്ന വിശ്വാസികളോട് പ്രതിഷ്ഠയില്‍ സ്പര്‍ശിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യം സൂചിപ്പിച്ച് അമ്പലത്തില്‍ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.
രാജ്യത്തെങ്ങും കൊറോണ വൈറസ് വ്യാപിക്കുകയാണ്. വൈറസിനെക്കുറിച്ച് ബോധവത്കരണം നടത്താനാണ് ഭഗവാന്റെ മുഖത്ത് മാസ്ക് ധരിപ്പിച്ചത്. തണുപ്പുകാലത്ത് പ്രതിഷ്ഠയ്ക്കു മേല്‍ വസ്ത്രം ധരിപ്പിക്കാറുണ്ട്. ചൂടുകാലത്ത് ഫാനും എസിയും ഉപയോഗിക്കാറുണ്ട്. അതുപോലെ കൊറോണ വൈറസിന്റെ കാലത്ത് മാസ്കും ധരിപ്പിക്കുന്നു, ക്ഷേത്രത്തിലെ പൂജാരി കൃഷ്ണ ആനന്ദ് പാണ്ഡേ പറഞ്ഞു.

വൈറസ് വ്യാപിക്കാതിരിക്കുന്നതിനായി ജനങ്ങളോട് പ്രതിഷ്ഠയില്‍ സ്പര്‍ശിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിഷ്ഠയില്‍ സ്പര്‍ശിച്ചാല്‍ വൈറസ് കൂടുതല്‍ ആളുകളിലേയ്ക്ക് പകരാനും രോഗം വ്യാപിക്കാനും ഇടയാകുമെന്നും പൂജാരി വ്യക്തമാക്കി. പൂജാരിയും ക്ഷേത്രത്തിലെത്തുന്ന വിശ്വാസികളും മാസ്ക് ധരിച്ചാണ് പ്രാര്‍ഥനയും പൂജയുമെല്ലാം നടത്തുന്നത്.
Content Highlights: Varanasi Temple Priest Puts Mask on Deity to Prevent spread of Coronavirus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..