ഗ്യാൻവാപി പള്ളി | Photo: PTI
ന്യൂഡല്‍ഹി: ഗ്യാന്‍വാപി കേസ് ജില്ലാ കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി. ജില്ലാ കോടതിയിലെ സീനിയര്‍ ജഡ്ജി വാദം കേള്‍ക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഗ്യാന്‍വാപി പള്ളിയില്‍ വീഡിയോ സര്‍വേ നടത്തുന്നതിനെതിരേയുള്ള ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. വാരാണാസി സിവില്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് ജില്ലാ കോടതിയിലേക്ക് മാറ്റിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. ജില്ലാ കോടതി കേസ് പരിഗണിക്കുന്നതുവരെ ഈ വിഷയത്തില്‍ മെയ് 17-ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് തുടരും.
ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലത്ത് സുരക്ഷ ഉറപ്പാക്കുക, മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്കുള്ള സൗകര്യം ഒരുക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇടക്കാല ഉത്തരവില്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ഗ്യാന്‍വാപി പള്ളിയുടെ പടിഞ്ഞാറന്‍ മതിലിനോട് ചേര്‍ന്നുള്ള ശൃംഗര്‍ ഗൗരി ക്ഷേത്രത്തില്‍ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകള്‍ നല്കിയ ഹര്‍ജിയിലാണ് സര്‍വേ നടത്തി വീഡിയോ പകര്‍ത്താന്‍ ഏപ്രില്‍ മാസം വാരാണസി കോടതി ഉത്തരവിട്ടത്. മെയ് ആറിനാണ് സര്‍വ്വേ ആരംഭിച്ചത്.
Content Highlights: Varanasi's Gyanvapi Mosque Case To Be Heard By "Experienced" UP Judge: Supreme Court
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..