ന്യൂഡല്‍ഹി: വരണാസി സര്‍ സുന്ദര്‍ലാല്‍ ആശുപത്രിയില്‍ യുവതിയുടെ വയറിനകത്ത് നിന്ന് സിറിഞ്ച് പുറത്തെടുത്തു. 2017-ല്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കിടെ വയറിനകത്തായ സിറിഞ്ചാണ് കഴിഞ്ഞ ദിവസം പുറത്തെടുത്തത്. 

വന്ധ്യംകരണ ശസ്ത്രക്രിയക്ക് ശേഷം യുവതിക്ക് നിരന്തര വയറു വേദന അനുഭവപ്പെട്ടിരുന്നു. ഇത് കശലായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന എക്‌സ്-റേ പരിശോധനയില്‍ മൂന്നോളം സിറിഞ്ചുകള്‍ വയറിനകത്ത് കണ്ടെത്തുകയായിരുന്നു. 

സംഭവത്തില്‍ യുവതിയെ മുമ്പ് ശസ്ത്രക്രിയ ചെയ്ത വനിതാ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.