വന്ദേമാതരം ദേശീയഗാനത്തിന് തത്തുല്യം; ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രവിശദീകരണം


പ്രതീകാത്മകചിത്രം | Photo : PTI

ന്യൂഡല്‍ഹി: ദേശീയഗാനമായ ജനഗണമനയ്ക്ക് തത്തുല്യമാണ് വന്ദേമാതരം എന്നും രണ്ട് ​ഗാനങ്ങളോടും പൗരര്‍ തുല്യ ആദരവ് പ്രകടിപ്പിക്കേണ്ടതുണ്ടെന്നും ഡൽഹി ഹൈക്കോടതിയില്‍ കേന്ദ്രത്തിന്റെ വിശദീകരണം. ദേശീയഗീതത്തിനും ദേശീയഗാനത്തിനും തുല്യപദവിയാണെങ്കിലും ദേശീയ​ഗാനത്തിന്റേതു പോലെ വന്ദേമാതരം ആലപിക്കുന്നതിനോ അവതരിപ്പിക്കുന്നതിനോ പ്രത്യേക നിബന്ധനകളോ ഔദ്യോ​ഗിക നിർദേശങ്ങളോ നിലവിലില്ലെന്നും ജനങ്ങള്‍ക്കിടയില്‍ വന്ദേമാതരത്തിനും അതിന്റേതായ പവിത്രതയും വൈകാരികതയും നിലനില്‍ക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രാലയം സത്യവാങ്മൂലത്തിൽ വിശദമാക്കി.

ജനഗണമനയ്ക്ക് തത്തുല്യമായ പരി​ഗണനയും പദവിയും വന്ദേമാതരത്തിന് ലഭിക്കുന്നെണ്ടെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി കുമാർ ഉപാദ്ധ്യായ് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയ്ക്ക് മറുപടിയായാണ് കേന്ദ്രം സത്യവാങ്മൂലം നൽകിയത്. വന്ദേമാതരത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട വിഷയം നേരത്തെ സുപ്രീം കോടതിയുടെ മുമ്പിലെത്തിയിരുന്നെങ്കിലും ഭരണഘടനയില്‍ ദേശീയഗീതത്തെ കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി കൂടുതൽ ചർച്ചയ്ക്ക് അനുമതി നൽകിയിരുന്നില്ലെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.

ദേശീയഗാനത്തോടൊപ്പം ദേശീയഗീതവും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ആലപിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ദേശീയ​ഗീതത്തിന് ചരിത്രപരമായ പ്രസക്തിയുണ്ടെന്നും അതിനാല്‍ ദേശീയഗാനത്തോടൊപ്പം അര്‍ഹമായ സ്ഥാനം ദേശീയഗീതത്തിനും നൽണമെന്നും അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ അഖണ്ഡത നിലനിർത്താൻ ജന​ഗണമനയും വന്ദേമാതരവും പ്രചരിപ്പിക്കാൻ പുതിയ ദേശീയ നയം രൂപവത്കരിക്കണമെന്നും ഉപാദ്ധ്യായ് ഹർജിയിൽ ആവശ്യപ്പെട്ടു.

Content Highlights: 'Vande Mataram' On The Same Level As National Anthem: Centre In Delhi Court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented