ഹർദീപ് സിങ് പുരി Photo:ANI.
ന്യൂഡൽഹി: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ ആവിഷ്കരിച്ച വന്ദേഭാരത് മിഷനിലൂടെ 67 ലക്ഷം ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ കഴിഞ്ഞുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. തിങ്കളാഴ്ച ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം കേന്ദ്രമന്ത്രി പങ്കുവെച്ചത്.
'വന്ദേഭാരത് മിഷൻ ലോകമെമ്പാടും പറന്നുയരുകയാണ്. 2020 മാർച്ച് 7 മുതൽ 67.7ലക്ഷത്തിലധികം പേരെയാണ് നാട്ടിലെത്തിച്ചത്. മടക്കിക്കൊണ്ടുവരുന്നതിനും അന്താരാഷ്ട്ര യാത്രകൾക്കും സുഗമമായ വഴിയൊരുക്കിയത് 27 എയർ ബബിളുകളാണ്. ലോകത്തെ ഏറ്റവും വലിയ പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ദൗത്യം.' ഹർദീപ് സിങ് ട്വീറ്റ് ചെയ്തു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യങ്ങൾ വിമാനസർവീസുകൾ നിർത്തിവെച്ചതിന്റെ പശ്ചാത്തലത്തിലാണ് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയപ്പോയവരെ തിരികെ നാട്ടിലെത്തിക്കുന്നതിനായി കേന്ദ്രം വന്ദേഭാരത് മിഷൻ ആരംഭിക്കുന്നത്. തുടക്കത്തിൽ എയർഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനസർഡവീസുകളാണ് ഇതിൽ സുപ്രധാനപങ്കുവഹിച്ചത്.
വിമാനമാർഗത്തിന് പുറമേ കപ്പൽ വഴിയും വിദേശരാജ്യങ്ങളിൽ കുടുങ്ങിയവരെ ഇന്ത്യ തിരികെയെത്തിച്ചിരുന്നു.
Content Highlights:Vande Bharat Mission More than 67.7 lakh facilitated since 6 March 2020 says Civil aviation minister
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..