വന്ദേഭാരത് എക്സ്പ്രസ് വീണ്ടും അപകടത്തില്‍പ്പെട്ടു; കൂട്ടിയിടിച്ചത് പശുവുമായി, മുന്‍ഭാഗത്തിന് തകരാർ


അപകടത്തിൽപെട്ട വന്ദേഭാരത് ട്രെയിൻ

ന്യൂഡല്‍ഹി: പോത്തുകളുടെ കൂട്ടത്തില്‍ ഇടിച്ചുണ്ടായ അപകടത്തിന് പിന്നാലെ പശുവുമായി ഇടിച്ച് അപകടത്തില്‍പെട്ട് വന്ദേഭാരത് എക്സ്പ്രസ്. വെള്ളിയാഴ്ച ഗാന്ധിനഗര്‍- മുംബൈ റൂട്ടില്‍ അനന്ദ് സ്റ്റേഷന് സമീപത്താണ് പുതിയ സംഭവം. ട്രെയിന്‍ ട്രാക്കിലുണ്ടായിരുന്ന പശുവിനെ ഇടിക്കുകയായിരുന്നു. ആദ്യ കോച്ചിന്റെ മുന്‍ഭാഗം ചളുങ്ങിപ്പോയി. പത്ത് മിനുട്ടോളം നിര്‍ത്തിയിട്ട് പരിശോധന നടത്തിയതിന് ശേഷം ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു.

കഴിഞ്ഞദിവസവും ഇതേ റൂട്ടിലാണ് വന്ദേഭാരത് ട്രെയിന്‍ കന്നുകാലി കൂട്ടത്തിലിടിച്ച് അപകടമുണ്ടായത്. നാല് പോത്തുകള്‍ അപകടത്തില്‍പെട്ട് ചത്തിരുന്നു. ട്രെയിനിന്റെ മുന്‍ഭാഗത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഗുജറാത്തിലെ മണിനഗര്‍ -വട്വ സ്റ്റേഷനുകള്‍ക്കിടയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം.



കന്നുകാലികളുമായുള്ള ഇത്തരം കൂട്ടിയിടി പ്രതീക്ഷിച്ചതാണെന്നും അതുകൂടി മനസ്സില്‍ കണ്ടുകൊണ്ടാണ് ട്രെയിന്‍ രൂപകല്‍പന ചെയ്തതെന്നും അപകടത്തിന് ശേഷം കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചിരുന്നു. ട്രെയിനിന്റെ മുന്‍വശത്തെ തകരാർ സംഭവിച്ച ഭാഗം പൂര്‍ണ്ണമായും മാറ്റിസ്ഥാപിക്കാനാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

സെപ്തംബര്‍ 30-നാണ് ഗാന്ധിനഗര്‍-മുംബൈ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ചവയാണ് വന്ദേഭാരത് ട്രെയിനുകള്‍. ഈ റൂട്ടിലുള്ള ട്രെയിനുകളില്‍ ആദ്യമായി കവച് സാങ്കേതികവിദ്യ നടപ്പാക്കിയെന്ന പ്രത്യേകതയുമുണ്ട്. വിപരീത ദിശയില്‍ വരുന്ന രണ്ട് ട്രെയിനുകളുടെ കൂട്ടിയിടി തടയുന്നതിനുള്ള സംവിധാനമാണ് കവച് സാങ്കേതിക വിദ്യ.

Content Highlights: Vande Bharat Express Hits Cow, Day After Buffalo Collision Broke Train 'Nose'


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented