'സ്പീഡാകാൻ' ഇന്ത്യ; 2023 ഓഗസ്റ്റിനുള്ളിൽ 75 തീവണ്ടികൾ കൂടി; കേരളത്തിലേക്കും വന്ദേഭാരത് എക്സ്പ്രസ്


സ്വന്തം ലേഖകൻ

2023 ഓഗസ്റ്റ് 15നുള്ളിൽ 75 വന്ദേഭാരത് തീവണ്ടികൾ പുറത്തിറങ്ങുമെന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്. അതിനുശേഷം ഒരുവർഷത്തിനകം 400 വന്ദേ ഭാരത് തീവണ്ടികൾ പുറത്തിറക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നരേന്ദ്ര മോദി, വന്ദേഭാരത് എക്സ്പ്രസ് Photo: PTI, ANI

'വേഗം രാജ്യത്തിന്റെ ശക്തി, വേഗത്തെ ഇന്ത്യയുടെ അഭിലാഷവും ശക്തിയുമായാണ് കാണുന്നത്'
ദക്ഷിണേന്ത്യയിലെ ആദ്യത്തേതും രാജ്യത്തെ അഞ്ചാമത്തേയും വന്ദേഭാരത് എക്സ്പ്രസ് (ചെന്നൈ-മൈസൂരു) തീവണ്ടിയും കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനലും ഉദ്ഘാടനം ബെംഗളൂരുവിൽ വെച്ച് നിർവ്വഹിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് പറഞ്ഞത് ഇപ്രകാരമായിരുന്നു. തദ്ദേശീയമായി നിർമ്മിക്കുന്ന തീവണ്ടി എന്ന പ്രത്യേകതയും വന്ദേഭാരത് എക്സ്പ്രസിനുണ്ട്.

'തദ്ദേശീയമായി നിർമിച്ച വന്ദേഭാരത് എക്സ്‌പ്രസ് വെറുമൊരു തീവണ്ടിയല്ല. വേഗത്തിലേക്ക് കുതിക്കാനുള്ള ഇന്ത്യയുടെ അഭിലാഷത്തിന്റെ പ്രതീകമാണ്. 21-ാം നൂറ്റാണ്ടിൽ ഇന്ത്യൻ റെയിൽവേയുടെ വളർച്ചയുടെ സൂചനയാണിത്'ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ബെംഗളൂരു - ചെന്നൈ വന്ദേഭാരത് ട്രെയിനിന്റെ പരമാവധി വേഗത 110 കിലോമീറ്ററാണ്. ബെംഗളൂരു -ചെന്നൈ ട്രാക്കുകൾ ബലപ്പെടുത്തുകയും തുറസ്സായ സ്ഥലങ്ങളിൽ കോൺക്രീറ്റ് വേലികൾ നിർമിക്കുകയും ചെയ്താൽ 140 മുതൽ 160 കിലോമീറ്റർവരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. അതിനായുള്ള ശ്രമങ്ങൾ ദക്ഷിണ റെയിൽവേ അടുത്തവർഷങ്ങളിൽ ചെയ്യുമെന്ന് ദക്ഷിണ റെയിൽവേ അധികൃതരും പറയുന്നു.

രാജ്യ തലസ്ഥാനത്താണ് ആദ്യമായി വന്ദേ ഭാരത് എക്സ്പ്രസ് ഓടിത്തുടങ്ങിയത്. ഇതിന്റെ ചുവടുപിടിച്ച് ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസും ഇപ്പോൾ യാഥാർഥ്യമായിരിക്കുകയാണ്.

 • ന്യൂഡൽഹി - വരാണസി ജങ്ഷൻ
 • ന്യൂഡൽഹി - ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര
 • മുംബൈ സെൻട്രൽ - ഗാന്ധി നഗർ
 • ന്യൂഡൽഹി - അംബ് അന്ദൗറ
 • എം.ജി.ആർ. ചെന്നൈ സെൻട്രൽ - മൈസൂരു ജങ്ഷൻ
എന്നിവിടങ്ങളിലേക്കാണ് ഇതുവരെ ആയി സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. വൈകാതെ തന്നെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് വന്ദേഭാരത് ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്നാണ് വിവരം.

2023 ഓഗസ്റ്റ് 15നുള്ളിൽ 75 വന്ദേഭാരത് തീവണ്ടികൾ പുറത്തിറങ്ങുമെന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്. അതിനുശേഷം ഒരുവർഷത്തിനകം 400 വന്ദേ ഭാരത് തീവണ്ടികൾ പുറത്തിറക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ ഗതാഗത മേഖലയിൽ വൻ കുതിപ്പാണ് കേന്ദ്രം ലക്ഷ്യം വെക്കുന്നത്. 75 വന്ദേ ഭാരത് തീവണ്ടികൾ അടുത്ത വർഷം പുറത്തിറക്കിയാൽ രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് സർവീസ് നടത്താൻ സാധിക്കും. വിവിധ സംസ്ഥാനങ്ങളെ കൂട്ടിയോചിപ്പിക്കാൻ മണിക്കൂറുകളുടെ മാത്രം ദൈർഘ്യം മതിയാകും. 160 കിലോമീറ്റർ വേഗത്തിൽവരെ സഞ്ചരിക്കാനാവുന്ന വണ്ടികളാണ് വന്ദേഭാരത്. ഐ.സി.എഫ്., കപുർത്തല കോച്ച് ഫാക്ടറി, റായ്ബറേലിയിലെ മേഡോൺ കോച്ച് ഫാക്ടറി എന്നിവിടങ്ങളിലെല്ലാം വന്ദേഭാരത് വണ്ടികളുടെ നിർമാണം നടക്കുന്നുണ്ട്. എ.സി. ചെയർകാർ മാത്രമുള്ള തീവണ്ടികളും എ.സി. ബർത്തുകൾ മാത്രമുള്ള തീവണ്ടികളും നിർമിക്കുന്നുണ്ട്. എന്നാൽ പകൽയാത്രയ്ക്കുള്ള തീവണ്ടികളിൽ എ.സി. ചെയർകാറുകളും രാത്രിയാത്രയ്ക്കുള്ളവയിൽ ബർത്തുകളും മാത്രമാണ് ഉണ്ടാകുക.

Photo: PTI

വന്ദേഭാരത് പ്രത്യേകതകള്‍

 • താനെ അടയുന്ന വാതിലുകള്‍, ലഗേജ് റാക്ക്, എല്‍ഇഡി, മൊബൈല്‍ ചാര്‍ജിങ് പോയന്റ്, സിസിടിവി തുടങ്ങിയ സംവിധാനങ്ങള്‍ കോച്ചിലുണ്ട്.
 • 140 സെക്കന്‍ഡുകൊണ്ട് 160 കിലോമീറ്റര്‍ വേഗതയാര്‍ജിക്കാന്‍ കോച്ചുകള്‍ക്കാകും.
 • യാത്രാസമയത്തില്‍ 20 ശതമാനം ലാഭിക്കാം.
 • എല്ലാ കോച്ചുകളിലുമുള്ളത് ചെയര്‍ കാര്‍.
 • കോച്ചുകളെല്ലാം ശീതീകരിച്ചതാണ്. വാതിലുകള്‍ താനെ അടയും.
 • ലഗേജ് റാക്കിനൊപ്പം വായിക്കാന്‍ സൗകര്യത്തിന് ക്രമീകരിച്ച ലൈറ്റുകളുമുണ്ട്.
 • മോഡുലാര്‍ പാന്‍ട്രി കാര്‍.
 • എല്ലാ കോച്ചുകളിലും ജിപിഎസ് ആന്റിന
 • യാത്രക്കാരുടെ സീറ്റിനുസമീപം മൊബൈല്‍, ലാപ്‌ടോപ് ചാര്‍ജിങ് സോക്കറ്റുകള്‍.
 • എല്ലാ കോച്ചുകളിലും സിസിടിവിയും എമര്‍ജന്‍സി ടോക്ക് ബാക്ക് സംവിധാനവും.
 • പൊട്ടിത്തെറിയെ ചെറുക്കുന്നതാണ് കോച്ചുകള്‍. മൂന്നുമണിക്കൂര്‍വരെ ബായ്ക്ക് അപ്പ് ലഭിക്കുന്ന കനംകുറഞ്ഞ ലിഥിയം അയേണ്‍ ഫോസ്‌ഫേറ്റ് ബാറ്ററിയും കോച്ചിലുണ്ട്.
കേരളത്തിലും എത്തും വന്ദേഭാരത്

കേരളത്തിലും വന്ദേഭാരത് വൈകാതെ തന്നെ സർവീസ് ആരംഭിക്കുമെന്നാണ് വിവരം. തിരുവനന്തപുരം ഡിവിഷനിൽനിന്നാകും സർവീസ്. രണ്ടു റേക്കുകൾ (16 പാസഞ്ചർ കാറുകളടങ്ങുന്ന ഒരു യൂണിറ്റ്) തിരുവനന്തപുരത്തിനു ലഭിക്കും. 1,128 യാത്രക്കാർക്ക് ഇരിക്കാവുന്ന 16 പാസഞ്ചർ കാറുകളാണ് ഒരു തീവണ്ടിയിൽ ഉണ്ടാകുക. തീവണ്ടി സർവീസുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ തിരുവനന്തപുരത്ത് നടത്തണമെന്ന് റെയിൽവേ ബോർഡ് നേരത്തെ തന്നെ നിർദേശിച്ചിരുന്നു.

വന്ദേഭാരത് എക്സ്പ്രസ് കോച്ച് നിർമ്മാണം | Photo: PTI

എന്നാൽ മുമ്പിലുള്ള പ്രശ്നം എന്നത്, കേരളത്തിൽ നിലവിലുള്ള പാതയുടെ കിടപ്പനുസരിച്ച് വിഭാവനംചെയ്ത വേഗത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് തീവണ്ടികൾ ഓടിക്കാൻ കഴിയില്ല. വേഗത്തിൽ അല്പം കുറവ് വരുത്തിയാലും കേരളത്തിലൂടെ തീവണ്ടിയോടിക്കണമെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം.

ദക്ഷിണ റെയിൽവേയുടെ കീഴിൽ - ചെന്നൈ (ആറ്), കോയമ്പത്തൂർ (മൂന്ന്), തിരുച്ചിറപ്പള്ളി (രണ്ട്), തിരുവനന്തപുരം (രണ്ട്) എന്നിവിടങ്ങളിലാണ് വന്ദേ ഭാരത് റേക്കുകൾ അനുവദിക്കുക എന്നാണ് വിവരം.

Content Highlights: vande bharat express all you need to know


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented