പ്രതീകാത്മ ചിത്രം
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് സ്ലോട്ടുകള്‍ ഇനി വാട്സാപ്പ് ഉപയോഗിച്ച് ബുക്ക് ചെയ്യാം. വാട്സാപ്പ് വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതായി ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും ഈ വര്‍ഷം അവസാനത്തോടെ വാക്സിനേഷന് പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. വാട്സാപ്പ് ഉപയോഗിച്ച് സ്ലോട്ട് ബുക്ക് ചെയ്യുന്നതിലൂടെ കൂടുതല്‍ വേഗത്തില്‍ സമ്പൂര്‍ണ വാക്സിനേഷന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്ന മാധ്യമമെന്ന നിലയിലാണ് വാട്സാപ്പ് മുഖേനയും സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്.
ഇനി മുതല്‍ മിനിട്ടുകള്‍ക്കുള്ളില്‍ വാക്സിന് സ്ലോട്ടുകള്‍ ബുക്ക് ചെയ്യാനാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കി. വാട്സാപ്പ് സൗകര്യം ഏര്‍പ്പെടുത്തിയ വിവരം ട്വിറ്ററിലൂടെയാണ് മന്ത്രി പുറത്തുവിട്ടത്.
നേരത്തെ വാക്സിന് സര്‍ട്ടിഫിക്കേറ്റ് വാട്സാപ്പ് വഴി ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.
Content Highlight: Vaccine slots can be booked on WhatsApp
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..