വാക്‌സിന്‍ കുത്തിവെപ്പ് നിര്‍ബന്ധമല്ല, ആളുകള്‍ക്ക് സ്വയം തീരുമാനിക്കാം- കേന്ദ്ര ആരോഗ്യമന്ത്രാലയം


പ്രതീകാത്മക ചിത്രം | Photo: AFP

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എടുക്കുന്ന കാര്യത്തില്‍ ആളുകള്‍ക്ക് സ്വമേധയാ തീരുമാനമെടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മറ്റുരാജ്യങ്ങള്‍ വികസിപ്പിച്ച വാക്‌സിന്‍ പോലെ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന വാക്‌സിനും ഫലപ്രദമായിരിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കോവിഡ് മുക്തരായവര്‍ക്കും വൈറസിനെതിരേയുള്ള പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വാക്‌സിന്‍ ഡോസ് പൂര്‍ണമായി സ്വീകരിക്കുന്നതാണ് ഉചിതം. രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് ശരീരത്തില്‍ വൈറസിനെതിരേയുള്ള ആന്റിബോഡികള്‍ രൂപപ്പെടുകയെന്നും മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് ഉയരുന്ന ചില നിരന്തര ചോദ്യങ്ങള്‍ ക്രമപ്പെടുത്തിയാണ് മന്ത്രാലയത്തിന്റെ വിശദീകരണം. വാക്‌സിന്‍ എടുക്കുന്നത് നിര്‍ബന്ധമാണോ, വാക്‌സിനെടുത്ത് എത്ര ദിവസത്തിനുള്ളില്‍ ആന്റിബോഡി രൂപപ്പെടും, കോവിഡ് മുക്തര്‍ വാക്‌സിന്‍ എടുക്കേണ്ട ആവശ്യമുണ്ടോ തുടങ്ങിയ നിരവധി ചോദ്യങ്ങളിലാണ് മന്ത്രാലയം വിശദീകരണം നല്‍കിയത്.

കോവിഡ് വാക്‌സിന്‍ എടുക്കണോയെന്ന് ആളുകള്‍ക്ക് സ്വമേധയാ തീരുമാനിക്കാം. എന്നിരുന്നാലും രോഗത്തില്‍ നിന്ന് സംരക്ഷണം നേടാനും കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രോഗം പടരാതിരിക്കാനും പൂര്‍ണമായ തോതില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതാണ് ഉചിതമെന്നും മന്ത്രാലയം വിശദീകരിച്ചു. കാന്‍സര്‍, പ്രമേഹം, രക്താദിമര്‍ദ്ദം തുടങ്ങിയ അസൂഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ക്കും കോവിഡ് വാക്‌സിന്‍ എടുക്കാം.

മറ്റു വാക്‌സിനുകള്‍ക്ക് സമാനമായി സുരക്ഷ ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ കോവിഡ് വാക്‌സിനും പുറത്തിറക്കുകയുള്ളു. വാക്‌സിന്‍ എടുക്കുമ്പോള്‍ ചെറിയ പനി, വേദന തുടങ്ങിയ ചില പാര്‍ശ്വഫലങ്ങള്‍ ചിലരില്‍ ഉണ്ടാകം. ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങളുണ്ടായാല്‍ അവ കൈകാര്യം ചെയ്യാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

വാക്‌സിനെടുക്കാന്‍ ഗുണഭോക്താക്കള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. വാക്‌സിന്‍ എടുക്കാന്‍ അനുവദിച്ച സ്ഥലം, തിയതി, സമയം എന്നിവ മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസ് വഴി അറിയിക്കും. രജിസ്‌ട്രേഷന് ഏതെങ്കിലും ഒരു തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാണ്. വാക്‌സിന്‍ എടുത്ത ശേഷം ക്യുആര്‍ കോഡ് അടിസ്ഥാനത്തിലുള്ള ഒരു സര്‍ട്ടിഫിക്കറ്റ് വ്യക്തികളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ചുനല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ വാക്‌സിന്‍ പരീക്ഷണം അന്തിമ ഘട്ടത്തിലാണെന്നും വൈകാതെ വാക്‌സിന്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാരെന്നും മന്ത്രാലയം പറഞ്ഞു. കോവിഡിനെതിരേ ആറ് വാക്‌സിനുകളാണ് ഇന്ത്യയില്‍ വികസിപ്പിക്കുന്നത്. അടുത്ത വര്‍ഷം തുടക്കത്തോടെ രാജ്യത്ത് വാക്‌സിന്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

content highlights: Vaccination for COVID-19 will be voluntary: Health Ministry

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022

More from this section
Most Commented