ന്യൂഡല്‍ഹി :  ജനസംഖ്യയുടെ 75 ശതമാനത്തെ 30 ദിവസത്തിനുള്ളില്‍ വാക്‌സിനേറ്റ് ചെയ്യാൻ സാധിച്ചാൽ കോവിഡ് മരണങ്ങള്‍ കുറയ്ക്കുമെന്ന് ഐസിഎംആര്‍ പഠനം. രാജ്യത്ത് കോവിഡ് മൂന്നാം തരംഗ സാധ്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കിടയിലാണ് ഐസിഎംആര്‍ ഇത്തരമൊരു നിരീക്ഷണം നടത്തിയിരിക്കുന്നത്.

അടുത്തിടെ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഐസിഎംആര്‍ നടത്തിയ മോഡലിംഗ് പഠനത്തിലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത് . 30 ദിവസത്തിനുള്ളില്‍ 75 ശതമാനം ജനങ്ങള്‍ക്ക് ഒരു ഡോസ് വാക്‌സിനെങ്കിലും നല്‍കുന്നത് മരണനിരക്ക് 37 ശതമാനം വരെ കുറയ്ക്കുമെന്നായിരുന്നു പഠനം. രോഗലക്ഷണങ്ങളുള്ള അണുബാധകള്‍ 26 ശതമാനം കുറയ്ക്കുന്നതായും പഠനം കണ്ടെത്തി. 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.5 കടക്കുകയാണെങ്കില്‍ ആ പ്രദേശത്ത് ദ്രുത കര്‍മ്മ വാക്‌സിനേഷന്‍ പദ്ധതി ആവിഷ്‌കരിക്കാമെന്ന് നിര്‍ദേശവും പഠനം മുന്നോട്ടുവെക്കുന്നുണ്ട്. 

''ഈ പദ്ധതി അനുസരിച്ച്,  ഏറ്റവും കൂടുതല്‍ പേര്‍ക്ക് സിംഗിള്‍-ഡോസ് വാക്‌സിനേഷന്‍ സാധ്യമാക്കുക എന്നതിലാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. അപ്രകാരം 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ള 75 ശതമാനം ജനങ്ങള്‍ക്കും ഒരൊറ്റ ഡോസ് വാക്‌സിന്‍ നല്‍കാന്‍ ഒരു മാസം എടുക്കും,'' ഐസിഎംആറിന്റെ എപ്പിഡെമിയോളജി ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസ് വിഭാഗം മേധാവി ഡോ. സമീരന്‍ പാണ്ട പറഞ്ഞു.

content highlights:Vaccinating 75% population with single dose in 30 days may lower COVID deaths, says ICMR 


WATCH VIDEO

Sudu link


പെട്രോൾ വില കൂടിയതിന് രാഗേഷിന്റെ പ്രതികാരം;
സുഡൂസ് കസ്റ്റം സ്കൂട്ടർ | POWERED BY HATERS