മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വാക്‌സിന്‍ നല്‍കണമെന്ന് എം.വി ശ്രേയാംസ് കുമാര്‍ എം.പി


മാതൃഭൂമി ന്യൂസ്

വാക്‌സിന്‍ വിതരണത്തിന് ഡിജിറ്റല്‍ രജിസ്‌ട്രേഷനൊപ്പം ബദല്‍ സംവിധാനവും നടപ്പാക്കണം.

ന്യൂഡല്‍ഹി: മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കണമെന്ന് എം.വി ശ്രേയാംസ് കുമാര്‍ എം.പി രാജ്യസഭയില്‍ ആവശ്യപ്പെട്ടു. കോവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കം മുതല്‍ ശക്തമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കണം. വാക്‌സിന്‍ വിതരണത്തിന് ഡിജിറ്റല്‍ രജിസ്‌ട്രേഷനൊപ്പം ബദല്‍ സംവിധാനവും നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നീറ്റ് അടക്കമുള്ള മത്സരപ്പരീക്ഷകള്‍ എഴുതാന്‍ തയ്യാറെടുക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും വാക്‌സിന്‍ കുത്തിവെപ്പ് നല്‍കണം. വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം. ഗ്രാമീണര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ഡിജിറ്റല്‍ രജിസ്‌ട്രേഷന് ബദല്‍ സംവിധാനവും ഏര്‍പ്പെടുത്തണം. ആശ വര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവരിലൂടെ നേരിട്ടുള്ള രജിസ്‌ട്രേഷനും വാക്‌സിനേഷനും സൗകര്യം ഒരുക്കണം.

രോഗബാധിതര്‍ക്കും പ്രായം ചെന്നവര്‍ക്കും വീടുകളിലെത്തി വാക്‌സിന്‍ കുത്തിവെപ്പ് നല്‍കുന്ന പ്രവര്‍ത്തനം വേഗത്തിലാക്കണം. കോവിഡ് മഹാമാരിയുടെ ആദ്യഘട്ടത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് ഭാവിയിലെ വെല്ലുവിളികള്‍ നേരിടാന്‍ ശക്തമായ സംവിധാനം ഉണ്ടാക്കണം. മഹാമാരിയെ നേരിടുന്നതില്‍ ധീരമായ പ്രവര്‍ത്തനം നടത്തിയ എല്ലാ കോവിഡ് പോരാളികള്‍ക്കും അഭിവാദ്യം അര്‍പ്പിക്കുന്നുവെന്നും എം.വി ശ്രേയാംസ് കുമാര്‍ എം.പി രാജ്യസഭയില്‍ പറഞ്ഞു.

Content Highlights: Vaccinate students preparing for competitive exams - M.V Shreyams Kumar MP

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented