പിണറായി വിജയൻ, വി. മുരളീധരൻ| Photo: Mathrubhumi
ന്യൂഡല്‍ഹി: കേരളം മറ്റു ചില സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജീവിതനിലവാര സൂചികയില്‍ മുന്നിലായത് അഞ്ചു വര്‍ഷത്തെ പിണറായി ഭരണം കൊണ്ടല്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. ക്രമസമാധാനം, ആരോഗ്യരംഗം തുടങ്ങി പലതിലും കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ കേരളം പിന്നോട്ടു പോയി. അക്കാര്യമാണ് യു .പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടിയതെന്ന് വി. മുരളീധരന് പറഞ്ഞു.
ക്രമസമാധാന രംഗത്ത് കഴിഞ്ഞ അഞ്ചു വര്‍ഷം കേരളം മികച്ച നിലവാരം പുലര്‍ത്തി എന്ന് കോണ്‍ഗ്രസിനും വി.ഡി സതീശനും അഭിപ്രായമുണ്ടോയെന്ന് മുരളീധരന് ചോദിച്ചു. കേരളം എന്ന ചെറിയ സംസ്ഥാനം അതിന്റെ മൂന്നിരട്ടി വലുപ്പമുള്ള ഉത്തര്‍പ്രദേശിനെക്കാള്‍ പലകാര്യങ്ങളിലും നിലവാരം പുലര്‍ത്തുന്നു എന്നുള്ളത് വസ്തുതയാണ്. പിണറായിയുടെ അഞ്ചു വര്‍ഷവും തന്റെ അഞ്ചു വര്‍ഷവും തമ്മിലാണ് യോഗി താരതമ്യം നടത്തിയത്.
കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് യു.പിയില്‍ ഗുണ്ടാരാജ് അവസാനിപ്പിക്കാനായി. എന്നാല്‍ പിണറായി വിജയന്റെ കീഴില്‍ കേരളത്തില്‍ ഗുണ്ടാരാജ് ആണ്. മനുഷ്യന്റെ കാല് വെട്ടിയെടുത്ത് ബൈക്കില്‍ റോന്തുചുറ്റുന്ന അക്രമികളെ മുമ്പ് കേരളം കണ്ടിട്ടുണ്ടോ? ആളുകളെ കൊന്ന് പോലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിടുന്നത് മറ്റെവിടെ നടക്കുമെന്നും കേന്ദ്രമന്ത്രി ചോദിച്ചു. കേരള മുഖ്യന്ത്രിയോട് ചോദ്യം ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെങ്കിലും ധൈര്യമുണ്ടോയെന്നും മുരളീധരന് ചോദിച്ചു.
content highlights: v muraleedharan statement against kerala government
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..