
കേന്ദ്രമന്ത്രി വി.മുരളീധരൻ (ഫയൽ ചിത്രം) | Photo: ANI
ന്യൂഡൽഹി: ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും അദ്ദേഹത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെ സ്വർണക്കടത്ത് കേസിൽ നിർണായകമായ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.
കേരള സർക്കാരിന്റെയും സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും എല്ലാം അതിശക്തമായ പ്രതിരോധത്തെയും കേസിന്റെ തെളിവുകൾ നശിപ്പിക്കാനും കേസ് അട്ടിമറിക്കാനുളള ശ്രമങ്ങളെയും ചെറുത്തുതോൽപിച്ചുകൊണ്ട് അന്വേഷണ ഏജൻസികൾ ഈ അന്വേഷണത്തെ നിർണായകമായ ഒരു ഘട്ടത്തിലെത്തിച്ചിരിക്കുകയാണ്.
നേരിട്ട് ഈ സംഭവത്തിൽ പങ്കാളികളായിട്ടുളളവരിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട കൂടുതൽ ഉന്നതരിലേക്ക് അന്വേഷണം എത്തുന്നതിന്റെ തുടക്കമായിട്ടാണ് ശിവശങ്കറിന്റെ കസ്റ്റഡിയെ കാണുന്നതെന്നും മുരളീധരൻ പറഞ്ഞു. കൂടുതൽ നാണക്കേടിലേക്ക് കാര്യങ്ങൾ നീങ്ങുന്നതിന് മുമ്പ് മുഖ്യമന്ത്രി രാജിവെച്ചൊഴിയുന്നതാണ് പാർട്ടിക്കും സർക്കാരിനും കേരളത്തിനും നല്ലത്. അന്വേഷണം ശിവശങ്കറിൽ മാത്രം ഒതുങ്ങിനിൽക്കുന്ന കാര്യമാണെന്ന് ബി.ജെ.പി. കരുതുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.
Content Highlights: Gold smuggling case. M.Sivasankar taken into ED custody, union minister V.Muraleedharan reacts
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..