വി മുരളീധീരൻ | Photo: PTI
ന്യൂഡല്‍ഹി: കേരള നിയമസഭയെ മോദി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയാകുന്നുന്നതായി കേന്ദ്ര മന്ത്രി വി. മുരളീധരന്. സംസ്ഥാനത്തിന്റെ കഴിവ് കേട് മറയ്ക്കാന്‍ മോദി വിരുദ്ധ പ്രചാരണം നടത്തുകയാണെന്നും മുരളീധരന് ആരോപിച്ചു. ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭ മോദിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വേദിയാക്കി മാറ്റുന്നതാണോ സംസ്ഥാന സര്‍ക്കാരിന്റെ നയം. കാര്യങ്ങള്‍ കൃത്യമായി പഠിച്ച് മനസിലാക്കി വേണം ആരോഗ്യമന്ത്രി നിയമസഭയില്‍ സംസാരിക്കാന്‍. സംസ്ഥാന സര്‍ക്കാരിന് വാക്സിന് വിതരണത്തില്‍ വ്യക്തതയില്ല.
സൗജന്യവാക്സിന് നല്‍കുമെന്ന് സിപിഎം പറഞ്ഞു, ആഗോള ടെന്‍ണ്ടര്‍ വിളിക്കുമെന്നും പറഞ്ഞു. പിന്നെ എന്തിനാണ് നിയമസഭയില്‍ പ്രമേയം കൊണ്ടുവന്നത്. വാക്സിന് നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ ആണ്.
നിര്‍ഭയ ഫണ്ട്, റൂസ, തുടങ്ങി കേന്ദ്രം നല്കിയ ഫണ്ടുകളൊന്നും കേരളത്തില്‍ ചിലവഴിക്കുന്നില്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ കേരളത്തോട് വിവേചനം കാണിക്കുന്നുവെന്ന് പ്രചരിപ്പിക്കാനാണിതെന്നും മുരളീധരന് ആരോപിച്ചു.
Content Highlight: V. Muraleedharan press meet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..