ന്യൂഡല്‍ഹി: യുപിഎ കാലത്ത് മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന കോണ്‍ഗ്രസ് വാദത്തെ പരിഹസിച്ച് കരസേന മുന്‍മേധാവിയും നിലവിലെ കേന്ദ്രമന്ത്രിയുമായ വി കെ സിങ്. ആറ് മിന്നലാക്രമണങ്ങള്‍ യുപിഎ കാലത്ത് നടത്തിയിട്ടുണ്ടെന്നായിരുന്നു കോണ്‍ഗ്രസിന്റെ വാദം. 

ഇതിനെതിരെയാണ് സിങ് ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് കള്ളം പറയുന്ന ശീലമുണ്ടെന്ന് പറഞ്ഞ വി കെ സിങ്, 2008നും 2014നും ഇടയില്‍ യുപിഎ നടത്തിയെന്ന് അവകാശപ്പെട്ട മിന്നലാക്രമണങ്ങളുടെ തെളിവു നല്‍കാനും ആവശ്യപ്പെട്ടു. 

കോണ്‍ഗ്രസിന് കള്ളം പറയുന്ന ശീലമുണ്ട്. ഞാന്‍ സി ഒ എ എസ്(ചീഫ് ഓഫ് ആര്‍മി സ്റ്റാഫ്)ആയിരിക്കെ നിങ്ങള്‍ നടത്തിയെന്ന് പറയപ്പെടുന്ന മിന്നലാക്രമണത്തെ കുറിച്ച് എനിക്ക് പറഞ്ഞുതരാമോ?- വി കെ സിങ് ട്വീറ്റില്‍ ആരാഞ്ഞു.

v k sigh tweet
Image courtesy: Twitter/@Gen_VKSingh

മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കെ യു പി എ കാലത്ത് ആറ് മിന്നലാക്രമണങ്ങള്‍ നടത്തിയെന്ന് വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്‌ള അവകാശപ്പെട്ടത്. 

content highlights: v k singh, surgical strike, congress