ഉത്തരകാശിയിലെ മഞ്ഞിടിച്ചില്‍: മരിച്ചവരില്‍ പ്രശസ്ത പര്‍വതാരോഹക സവിത കന്‍സ്വാളും


സവിത കൻസ്വാൾ | Photo : Facebook

ദെഹ്‌റാദൂണ്‍: "ഏതൊരു കായികതാരത്തിന്റേയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമാണ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുക എന്നത്. അതുപോലെ ഏതൊരു പര്‍വ്വതാരോഹകന്റേയും ഏറ്റവും വലിയ സ്വപ്‌നമെന്നത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റില്‍ കാലുകുത്തുകയാണ്" എന്ന് സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സവിത കന്‍സ്വാള്‍ പറയുകയുണ്ടായി. എവറസ്റ്റിലേക്കുള്ള യാത്രയ്ക്ക് മുമ്പ് എല്ലാവരുടേയും പ്രാര്‍ഥനയും അനുഗ്രഹവും സവിത ആ വീഡിയോയിലൂടെ തേടുകയും പിന്നീട് പതിനാറ് ദിവസത്തെ ഇടവേളയില്‍ എവറസ്റ്റും ലോകത്തിലെ ഏറ്റവും ഉയരമുള്ള അഞ്ചാമത്തെ കൊടുമുടി മക്കളുവും കീഴടക്കി ആ റെക്കോഡ് നേടുന്ന ആദ്യത്തെ ഇന്ത്യാക്കാരിയുമായി സവിത. 2022 മേയ് 12 നായിരുന്നു സവിത എവറസ്റ്റ് കീഴടക്കിയത്, മേയ് 28 ന് മക്കളുവും. സ്വന്തം സ്വപ്‌നത്തിലേക്ക് നടന്നടുക്കുമ്പോള്‍ ഇരുപത്തിയാറ് വയസായിരുന്നു സവിതയ്ക്ക്.

പക്ഷെ സവിതയുടെ ആ നേട്ടത്തിന്റെ സന്തോഷത്തിന് നാല് മാസത്തെ ദൈര്‍ഘ്യമേ ഉണ്ടായിരുന്നുള്ളൂ. ഉത്തരാഖണ്ഡില്‍ ചൊവ്വാഴ്ച ഉണ്ടായ മഞ്ഞിടിച്ചിലില്‍പ്പെട്ട പത്ത് പര്‍വ്വതാരോഹകരുടെ മൃതദേഹം കണ്ടെത്തിയതില്‍ സവിത കന്‍സ്വാളിന്റേതും ഉള്‍പ്പെടുന്നതായി നെഹ്‌റു ഇന്‍സ്റ്റിട്യൂട്ട് ഓഫ് മൗണ്ടെനീയറിങ് പ്രിന്‍സിപ്പല്‍ കേണല്‍ അമിത് ബിഷ്ട് സ്ഥിരീകരിച്ചു.



ഉത്തരകാശിയിലെ ദ്രൗപദി കാ ഡാണ്ഡ II കൊടുമുടി കഴടക്കി മടങ്ങുകയായിരുന്ന 41 അംഗ പര്‍വ്വതാരോഹകസംഘമാണ് മഞ്ഞിടിച്ചിലില്‍ പെട്ടത്. എന്‍ഐഎമ്മില്‍ ഇന്‍സ്ട്രക്ടറായി ജോലി ചെയ്യുകയായിരുന്ന സവിത ട്രെയിനികള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനാണ് സംഘത്തില്‍ ചേര്‍ന്നത്. മറ്റ് ആറ് പരിശീലകരും ഒപ്പമുണ്ടായിരുന്നു. 2013 മുതല്‍ സവിത എന്‍ഐഎമ്മില്‍ നിന്ന് വിവിധ പര്‍വ്വതാരോഹക പരിശീലകകോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ശേഷം 2018 മുതല്‍ പരിശീലകയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇന്‍സ്റ്റിട്യൂട്ടിലെ ഏറ്റവും മികച്ച പരിശീലകരില്‍ ഒരാളായിരുന്നു സവിത കന്‍സ്വാളെന്ന് കേണല്‍ അമിത് ബിഷ്ട് പ്രതികരിച്ചു. സ്വന്തം സ്വപ്‌നങ്ങള്‍ സഫലമാക്കാനുള്ള ഉത്കര്‍ഷയും മനശ്ശക്തിയും സവിതയ്ക്കുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.

ഉത്തരകാശിയിലെ ലോന്ത്രുവാണ് സവിതയുടെ ജന്മദേശം. പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പര്‍വ്വതാരോഹകയാകണമെന്ന ലക്ഷ്യം സവിതയ്ക്കുണ്ടായത്. രാധേശ്യാം കന്‍സ്വാളിന്റേയും കമലേശ്വരി ദേവിയുടേയും നാല് പെണ്‍മക്കളില്‍ ഇളയവളായിരുന്നു സവിത. പരിശീലകകോഴ്‌സുകള്‍ കൂടുതല്‍ പഠിക്കണമെന്നുണ്ടായിരുന്നെങ്കിലും സാമ്പത്തിക സ്ഥിതി അനുവദിച്ചില്ല. സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്താണ് എവറസ്റ്റിലേക്കുള്ള സാഹസികയാത്രയ്ക്കുള്ള പണം സവിത കണ്ടെത്തിയത്. 2016 ല്‍ സ്വകാര്യ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച്, തന്നെപ്പോലെ പര്‍വ്വതാരോഹണ സ്വപ്‌നങ്ങളുമായെത്തുന്നവര്‍ക്ക് വഴികാട്ടുക എന്ന ലക്ഷ്യവുമായി സവിത എന്‍ഐഎമ്മില്‍ പരിശീലകയായി ചേര്‍ന്നു.

ഇതിനോടകം 12 പര്യവേക്ഷണങ്ങള്‍ സവിത പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനിയുമേറെ സാഹസികയാത്രകള്‍ക്കുള്ള ഊര്‍ജ്ജവും ആഗ്രഹവും ആ യുവതിക്കുണ്ടായിരുന്നു. പക്ഷെ 26-വയസ്സിനുള്ളില്‍ തന്റെ ഏറ്റവും വലിയ സ്വപ്‌നം പൂര്‍ത്തിയാക്കിയ സന്തോഷവുമായാവും സവിത വിടപറഞ്ഞത്.

Content Highlights: Uttarkashi tragedy, 1st Indian woman to climb Everest, Makalu Savitha Kanswal, killed


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented