ഉത്തരാഖണ്ഡില്‍ എംഎല്‍എ ഉള്‍പ്പെടെ 60 പേര്‍ കേബിള്‍കാറില്‍ കുടുങ്ങി;45 മിനിറ്റിന് ശേഷം രക്ഷപ്പെടുത്തി


പ്രതീകാത്മക ചിത്രം. photo: ANI/screen grab

ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡില്‍ ബിജെപി എംഎല്‍എ കിഷോര്‍ ഉപാധ്യായ ഉള്‍പ്പെടെ 60 പേര്‍ കേബിള്‍ കാറില്‍ കുടുങ്ങി. തെഹ്‌റി ജില്ലയിലെ സുര്‍കന്ദ ദേവി ക്ഷേത്രത്തിന് സമീപമുള്ള കേബിള്‍ കാറാണ് സാങ്കേതിക തകരാര്‍ മൂലം പാതിവഴിയില്‍ കുടുങ്ങിയത്. 45 മിനിറ്റിന് ശേഷം തകരാര്‍ പരിഹരിച്ച് എംഎല്‍എ ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരേയും രക്ഷപ്പെടുത്തി.

ആരും കേബിള്‍ കാറില്‍ കുടുങ്ങിക്കിടക്കുന്നില്ലെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരായി പുറത്തിറങ്ങിയതായും തെഹ്‌രി ഗര്‍വാള്‍ എസ്എസ്പി നവനീത് ഭുള്ളര്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. റോപ്പ്‌വേ നിലവില്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം കേബിള്‍ കാര്‍ പാതിവഴില്‍ കുടുങ്ങിയത് ഗുരുതരമായ പ്രശ്‌നമാണെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും എംഎല്‍എ കിഷോര്‍ ഉപാധ്യായ പറഞ്ഞു. ഞങ്ങള്‍ക്ക് ആരുടെയും ജീവന്‍ അപകടത്തിലാക്കാന്‍ കഴിയില്ലെന്നും റോപ്പ്‌വേ ഓപ്പറേറ്റര്‍മാരുമായും ബന്ധപ്പെട്ട അധികാരികളുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Uttarakhand MLA among 60 stuck mid-air on ropeway for 45 minutes, rescued

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented