ന്യൂഡല്‍ഹി: ഉത്തരഖാണ്ഡ് ഗതാഗത വകുപ്പ് മന്ത്രിയും മകനും കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി നേതാവും മന്ത്രിയുമായ യശ്പാല്‍ ആര്യയും മകന്‍  സഞ്ജീവ് ആര്യയുമാണ് കോണ്‍ഗ്രസിലെത്തിയത്. എംഎല്‍എ കൂടിയാണ് സഞ്ജീവ് ആര്യ. 

യശ്പാല്‍ നേരത്തെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു. 2007-2017 കാലഘട്ടത്തിലായിരുന്നു അദ്ദേഹം പിസിസി പ്രസിഡന്റായിരുന്നത്. 

കോണ്‍ഗ്രസ് നേതാക്കളായ ഹരീഷ് റാവത്ത്, രന്ദീപ് സിങ് സുര്‍ജെവാല, കെ.സി.വേണുഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയിലെത്തിയായിരുന്നു യശ്പാല്‍ പാര്‍ട്ടി പ്രവേശനം നേടിയത്. രാഹുല്‍ ഗാന്ധിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.